ഷാര്‍ജ: റയാന് ഇൻറര്‍നാഷണല്‍ സ്കൂള്‍ ഷാര്‍ജയിലെ 16 വിദ്യാര്‍ഥികളുടെ സംഘം നാസയിലേക്ക് വിദ്യാഭ്യാസ യാത്ര നടത്തി.ബഹിരാകാശ യാത്രയെ കുറിച്ചും അതിനുള്ള തയ്യാറെടുപ്പുകളെ കു റിച്ചും തൊട്ടറിഞ്ഞുള്ള യാത്ര ഏറെ ആവേശകരവും വിജ്ഞാന പ്രദവുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കെന്നഡി ബഹിരാകാശ കേന്ദ്രമായിരുന്നു പ്രധാന ആകര്‍ഷണം. അഞ്ച് ബഹിരാകാശ ദൗത്യങ്ങളില്‍ പ്രധാന പങ്ക് വഹിക്കുകയും ബഹിരാകാശ യാത്രികനുമായ ജോണ്‍ ഇ ബ്ലാഹ ബഹിരാകാശത്തെ തെൻറ ആവേശകരമായ യാത്ര അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു.
യു.എന്‍ ആസ്ഥാനവും ബെര്‍ക്ളി കോളേജ് ഓഫ് മ്യൂസിക്കും സന്ദര്‍ശിച്ചു. ചെയര്മാന് ഡോ.എഫ്.പിേൻറാ,എം.ഡി ഗ്രേസ് പിേൻറാ എന്നിവരുടെ നിർദേശാനുസരണമായിരുന്നു യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.