ദുബൈ: കെ.എം.സി.സി മാറാക്കര പഞ്ചായത്ത് കമ്മിറ്റി അബുഹൈൽ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ബാപ്പു ചേലകുത്ത് അധ്യക്ഷതവഹിച്ചു. റീഡ് ഖുർആൻ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് അക്കാദമി സൂപ്പർവൈസറും പ്രഭാഷകനുമായ മൻസൂർ ഹുദവി പഠന ക്ലാസും പ്രാർഥനയും നടത്തി.
ചടങ്ങിൽ സി.വി. അഷ്റഫ്, ഫക്രുദീൻ മാറാക്കര, പി.ടി. അഷ്റഫ്, സൈദ് വരിക്കോട്ടിൽ, പി.വി. ശരീഫ് കരേക്കാട് എന്നിവർക്ക് സ്വീകരണം നൽകി. കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ മൂസാഅദ പദ്ധതിയുടെ ഫണ്ട് പഞ്ചായത്ത് കമ്മിറ്റികൾക്ക് കൈമാറി.
മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കാലൊടി, ജില്ല ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, മുജീബ് കോട്ടക്കൽ, ലത്തീഫ് തെക്കഞ്ചേരി, ഇസ്മായീൽ എറയസ്സൻ, സി. ശമീം, അസീസ് വേളേരി, അലി കോട്ടക്കൽ, അബൂബക്കർ പൊന്മള, സി.കെ. മുസ്തഫ, ജലീൽ കൊന്നക്കൽ, സമീർ ബാപ്പു, നൗഷാദ് നാരങ്ങാടൻ, ജാഫർ പതിയിൽ, സൈദലവി, ഇല്യാസ് മണ്ണേത്ത്, സി.വി. സമദ്, ബദറു കൽപക, സി.പി. അയൂബ്, ടി.പി. അബ്ദുറഹിമാൻ, അക്ബർ ചെരട എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഷ്റഫ് ബാബു കാലൊടി സ്വാഗതവും എ.പി ട്രഷറർ ശിഹാബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.