പുതുമകളുടെ വായനോത്സവം

ഷാര്‍ജ: ഒന്‍പതാമത് വായനോത്സവത്തില്‍ പുതുമകളേറെ. കുട്ടികളുടെ അറിവും തിരിച്ചറിവും വികസിപ്പിക്കാനും കഴിവുകള്‍ തെളിയിക്കാനുമായി തീര്‍ത്ത ഹാളില്‍ പൊലീസ് വാഹനങ്ങളുടെ കുഞ്ഞന്‍ പതിപ്പുകള്‍ ഏറെ ആകര്‍ഷണീയമാണ്. റോഡിെൻറ രൂപത്തിലാണ്   പരവതാനികള്‍ വിരിച്ചിരിക്കുന്നത്. നല്ല ഗതാഗത ശീലങ്ങളെ കുറിച്ച് ബോധവത്കരിക്കാന്‍ ഇത് വഴി സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബ്രിയിന്‍ ദി ഇന്‍സൈഡ് സ്റ്റോറി പ്രദർശനമാണ് ഏറെ പുതുമ നിറഞ്ഞത്. ചലിക്കുന്ന ധമനികളും സിരകളും ഇവിടെയുണ്ട്. രക്തത്തിെൻറ ഭാഷയില്‍ തലച്ചോര്‍ ശരീരത്തോട് സംസാരിക്കുന്നത് കണ്ടറിയാം. നൂലാമാലകള്‍ നിറഞ്ഞ തലച്ചോറിെൻറ ഘടനയിലാണ് പ്രവേശന കവാടം തീര്‍ത്തിരിക്കുന്നത്. പ്രദര്‍ശന ഹാളില്‍ സംശയങ്ങള്‍ക്ക് ഉത്തരമേകാന്‍ നിരവധി പേര്‍.   പാചകത്തെ കുറിച്ചും വാചകത്തെ കുറിച്ചും കുട്ടികളില്‍ അറിവ് നിറക്കാനുള്ള നിരവധി പ്രദര്‍ശനങ്ങളും ദിനംപ്രതി നടക്കുന്നു.   സാമൂഹിക മാധ്യമ കഫെയും ശ്രദ്ധേയമാണ്. 
Tags:    
News Summary - read

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.