ദുബൈ: ആരോഗ്യമുള്ള സമൂഹത്തിനായി, കൃത്യതയാർന്ന വ്യായാമമുറകളിലൂടെ ദുബൈ നഗരം ഇന്ന് ചടുലതയോടെ ചുവടുവെക്കും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായി സ്വദേശികളും വിദേശികളും താമസക്കാരും സന്ദർശകരും അണിനിരക്കുന്ന കൂട്ടയോട്ടത്തിന് ഇന്ന് നഗരം സാക്ഷ്യം വഹിക്കും. കോവിഡിന് മുന്നിൽ ലോകത്തിെൻറ വാതിലുകൾ കൊട്ടിയടക്കപ്പെട്ട സാഹചര്യത്തിൽ ആർജ്ജവത്തോടെ അതിജീവനത്തിെൻറ പാതയിൽ ദുബൈ നടത്തുന്ന ശ്രദ്ധേയമായ ചുവടുവപ്പുകൂടിയാണ് നിരത്തുകളിൽ ആരവം തീർക്കാനിരിക്കുന്ന ചൊവ്വാഴ്ചത്തെ ദുബൈ റൺ. 'ദുബൈ റൺ'എന്ന പേരിൽ നടക്കുന്ന കായികാഘോഷത്തിന് ഗതാഗത സംവിധാനങ്ങളുൾപ്പെടെ അൽപസമയം നിർത്തിവെച്ചാണ് ദുബൈ നഗരം അത്ലറ്റുകളെയും കായികപ്രേമികളെയും വരവേൽക്കുന്നത്.
കുട്ടികൾ, പ്രായമായവർ, നിശ്ചയദാർഢ്യമുള്ളവർ തുടങ്ങി എല്ലാ വിഭാഗം പ്രായക്കാർക്കും അണിനിരക്കാം. താമസക്കാർക്കു പുറമെ സന്ദർശകർക്കും ഭാഗമാകാം. പങ്കെടുക്കുന്നവർക്ക് ജബൽഅലി മുതൽ ജുമൈറ വരെയും ഡൗൺടൗൺ മുതൽ ദുബൈ ക്രീക്ക് വരെയും ഇഷ്ടമുള്ള ട്രാക്ക് തിരഞ്ഞെടുത്ത് ഓടുകയോ നടക്കുകയോ ജോഗിങ്ങിലേർപ്പെടുകയോ ചെയ്യാം.
കടലിരമ്പം പോലെ വാഹനവ്യൂഹങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡിലെ ഗതാഗതം പൂർണമായും വിലക്കി കഴിഞ്ഞ തവണത്തെ ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിച്ച ദുബൈ റണ്ണിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70,000ത്തിൽപ്പരം അത്ലറ്റുകളും കായികപ്രേമികളും മുഴുവൻ സമയം പങ്കെടുത്തിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി ചെയ്യാനാവുന്ന വ്യായമങ്ങൽ ശീലമാക്കുന്നതോടെ ജീവിതശൈലി രോഗങ്ങളെ പമ്പ കടത്തി, ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം എല്ലാവർക്കുമെന്ന സന്ദേശമാണ് പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.
മുന്നോടിയായി പ്രമുഖ കോച്ചുകളുടെ നേതൃത്വത്തിൽ 28 ദിവസത്തെ പരിശീലനപരിപാടികൾ ഡി.എഫ്.സി. ആരംഭിച്ചിട്ടുണ്ട്. കൂടാതെ, പരിശീലനപരിപാടികൾ ദുബൈ റൺ വെബ്സൈറ്റിൽ ലഭ്യമാണ്. കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ സജ്ജരാക്കുന്നതിന് വിദഗ്ധ പിന്തുണയും മാർഗനിർദേശങ്ങളും ലഭിക്കും. രണ്ടു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ, 10 കിലോമീറ്റർ ഫിറ്റ്നെസ് ഗൈഡുകളും ലഭ്യമാണ്.
വ്യായാമങ്ങളിലോ കളികളിലോ ഇതുവരെ ഏർപ്പെടാത്തവർക്കും ചലഞ്ചിൽ പങ്കെടുക്കാം. ഇത്തരക്കാർക്കായി പ്രത്യേക സെഷനുകളും പബ്ലിക് ക്ലാസുകളും സംഘടിപ്പിക്കുന്നു. രാജ്യാന്തര തലത്തിൽ പ്രശസ്തരായ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ശാസ്ത്രീയ പരിശീലനമൊരുക്കുന്നത്. പ്രായമോ കഴിവോ പ്രശ്നമാക്കാതെ ആനന്ദത്തോടെ വിനോദങ്ങളിലേർപ്പെടുന്നതിനായി ഏഴു സോണുകളാണ് നവാഗതർക്കായി ഒരുക്കിയിരിക്കുന്നത്. ശരീരം പുഷ്ടിപെടുത്താനുള്ള എച്ച്.ഐ.ഐ.ടി വർക്ക്ഔട്ടുകളിലും ശ്വാസനിയന്ത്രണം ശീലമാക്കാവുന്ന യോഗ സെഷനിലും പങ്കെടുക്കാം.
ലളിതമായ വ്യായാമങ്ങളിലൂടെ മികച്ച ആരോഗ്യം നിലനിർത്തുകയെന്ന സന്ദേശമാണ് ചലഞ്ച് മുന്നോട്ടുവെക്കുന്നത്
സ്ഥിരമായി വ്യായാമം ചെയ്യുന്നതിനുള്ള മടിയും അസൗകര്യങ്ങളും മാറ്റിയെടുക്കുകയാണ് ചലഞ്ചിെൻറ ലക്ഷ്യം
ജീവിതരീതി ആരോഗ്യകരമായി ചിട്ടപെടുത്താനും അതുവഴി ജീവിതശൈലി രോഗങ്ങളെ പടികടത്തുകയും ചെയ്യുക പ്രധാന ലക്ഷ്യം
വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലവും രീതിയും ഉറപ്പുവരുത്തുന്നു
വ്യായാമത്തിലൂടെ ആരോഗ്യം
മികച്ച ആരോഗ്യം വഴി സന്തോഷജീവിതം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.