അജ്മാന്: അജ്മാനിലെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ജൂലൈയിൽ 716 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രജിസ്റ്റർ ചെയ്തു. ഈ ഇടപാടുകളുടെ മൊത്തം മൂല്യം 92.6 കോടി ദിര്‍ഹം വരും. അജ്മാനിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ കരുത്ത് പ്രതിഫലിപ്പിക്കുന്നതായി ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ എഞ്ചിനിയർ ഒമർ ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു. ഈ നേട്ടം പ്രാദേശിക, അന്തർദേശീയ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും അജ്മാനിലെ സാമ്പത്തിക കാലാവസ്ഥയിൽ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം മൊത്തം 24.9 കോടി ദിർഹമുള്ള 95 മോർട്ട്ഗേജ് ഇടപാടുകളുടെ രജിസ്ട്രേഷന് നടന്നതായി അൽ മുഹൈരി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.