ദുബൈ: പ്രവൃത്തി ദിനമാക്കിയ ആദ്യ വെള്ളിയാഴ്ച ദുബൈയിൽ നടന്നത് 2.53 ശതകോടി ദിർഹമിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാട്. പ്രവൃത്തി ദിനം മാറിയ ശേഷമുള്ള ആദ്യ ആഴ്ചയിൽ 7.24 ശതകോടി ദിർഹമിന്‍റെ ഇടപാടുകൾ നടന്നതായും ദുബൈ ലാൻഡ് വ്യക്തമാക്കി.
ഇന്നലെ മാത്രം 227 ഇടപാടുകളാണ് മേഖലയിൽ നടന്നത്. ഈ ആഴ്ച നടന്നത് 1766 ഇടപാടും. ഇന്നലെ നടന്നതിൽ 1.93 ശതകോടി ദിർഹമിന്‍റെ ഇടപാടുകളും അപാർട്ടുമെന്‍റും വില്ലകളുമായി ബന്ധപ്പെട്ടാണ്. 12 എണ്ണം ഭൂമിക്കച്ചവടമായിരുന്നു. ഏറ്റവും കൂടുതൽ ഇടപാട് നടന്നത് പാം ജുമൈറയിലാണ്, 500 ദശലക്ഷം ദിർഹം. ഏറ്റവും കൂടുതൽ കരാറുകൾ ഒപ്പുവെച്ച ജബൽ അലിയിൽ 23 ഇടപാടുകളാണ് നടന്നത്. ബിസിനസ് ബേയിൽ 21ഉം അൽ ബർഷ സൗത്ത് ഫോർത്തിൽ 13ഉം ഇടപാടുകൾ നടന്നു.
ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. ആദ്യ പ്രവൃത്തി ദിനമായ വെള്ളിയാഴ്ചയിലും മികച്ച ഇടപാടുകൾ നടന്നത് ഈ കുതിപ്പിന് ഊർജം പകരം.
ദുബെയിൽ കഴിഞ്ഞ വർഷം നടന്നത് 300 ശതകോടി ദിർഹമിെൻറ ഇടപാടുകളാണ്. 84,772 ഇടപാടുകളാണ് നടന്നതെന്ന് ദുബൈ ലാൻഡ് ഡിപാർട്ട്മെൻറിെൻറ വാർഷിക കണക്കിൽ പറയുന്നു. കോവിഡിനിടയിലും ദുബൈ തലയുയർത്തി നിന്നുവെന്നതിെൻറ സൂചനയാണ് ഇൗ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
2020നെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ 65 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. തുകയിൽ 71 ശതമാനത്തിെൻറ വളർച്ചയും കാണുന്നു. 52,415 നിക്ഷേപകർ 72,207 നിക്ഷേപം നടത്തി. 148 ശതകോടി ദിർഹമിെൻറ നിക്ഷേപമാണ് 2021ൽ നടന്നത്. 2020നെ അപേക്ഷിച്ച് 100 ശതമാനം വളർച്ചയാണിത്. നിക്ഷേപങ്ങളുടെ എണ്ണത്തിൽ 73.7 ശതമാനവും നിക്ഷേപകരുടെ എണ്ണത്തിൽ 65.6 ശതമാനവും വളർച്ചയുണ്ട്.
ജി.സി.സിയിലെ 6897 നിക്ഷേപകർ 8826 നിക്ഷേപങ്ങൾ രജിസ്റ്റർ ചെയ്തു. 16.88 ബില്യൺ വരും ഇതിെൻറ മൂല്യം. 38,318 വിദേശ നിക്ഷേപകരാണ് ഇൗ വർഷം എത്തിയത്. ഇവർ 51553 നിക്ഷേപങ്ങൾ നടത്തി. 17,705 വനിതകളും നിക്ഷപമിറക്കിയിട്ടുണ്ട്. 38.4 ശതകോടിയുടെ നിക്ഷേപം വനിതകളുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.