ഫുജൈറ: മെഡ്ലീൻ ഡെൻറൽ സെൻറർ മാനേജിങ് ഡയറക്ടറും സ്പെഷലിസ്റ്റ് പ്രോസ്തോഡോൻറിസ്റ്റുമായ ഡോ. മുഹമ്മദ് സലീം അബൂബക്കറിന് ഗോൾഡൻ വിസ ലഭിച്ചു.
ഫുജൈറ നാച്വറലൈസേഷൻ ആൻഡ് റെസിഡൻസി ഡിപ്പാർട്ട്മെൻറ് ഡയറക്ടർ കേണൽ മുബാറക് റബിയ മുബാറകിൽ നിന്നും ഗോൾഡൻ വിസ സ്വീകരിച്ചു. 20 വർഷമായി യു.എ.ഇയിൽ ജോലി ചെയ്യുന്നു. അജ്മാൻ യൂനിവേഴ്സിറ്റി ലക്ചറർ, മിനിസ്ട്രി ഓഫ് ഹെൽത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.
ആരോഗ്യ രംഗത്തെ സേവന മികവിന് 2013ൽ യു.എ.ഇ സർക്കാറിെൻറ അംഗീകാരം ലഭിച്ചിരുന്നു. തൃശൂർ വടക്കേക്കാട് പൊന്നമ്പത്തയിൽ അബൂബക്കറി െൻറയും ആമിനയുടേയും മകനാണ്. ഭാര്യ ഡോ. ലീന ബീവി (ഫുജൈറ ആരോഗ്യമന്ത്രാലയം). മക്കൾ: നിഹാൽ, അമാൻ, ഇഷാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.