ദുബൈ: സ്വന്തം റെക്കോഡ് തിരുത്തിയെഴുതി ദുബൈയിൽ പുതിയ ജലധാര ഉയർന്നു. ബുർജ് ഖലീഫയുടെ മുന്നിലെ ഫൗണ്ടെയ്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാം ജുമൈറയിലെ പോയെൻറയിൽ 'പാം ഫൗണ്ടെയ്ൻ' തുറന്നു. 105 മീറ്റർ ഉയരത്തിൽ ഉയർന്നുപൊങ്ങിയ ജലധാര ഉദ്ഘാടന ദിവസം തന്നെ ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയ്ൻ എന്ന റെക്കോഡും സ്വന്തമാക്കി.
വ്യാഴാഴ്ച വൈകീട്ട് നാലുമുതൽ രാത്രി 12 വരെ നടന്ന പരിപാടിയിൽ പാട്ടും മേളവുമായി 5000ത്തോളം പേർ പങ്കെടുത്തു. ഗിന്നസ് വേൾഡ് റെക്കോഡ് സംഘവും പരിപാടി വീക്ഷിച്ചു. ഡി.ജെ, ഡാൻസ്, കരിമരുന്ന് പ്രയോഗം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് പുതിയ ഫൗണ്ടെയ്നെ ദുബൈ സ്വാഗതം ചെയ്തത്. രജിസ്റ്റർ ചെയ്ത ശേഷം ആദ്യം എത്തിയ 5000 പേർക്ക് എൽ.ഇ.ഡി റിസ്റ്റ് ബാൻഡുകൾ നൽകി.
ദിവസവും വൈകീട്ട് ഏഴുമുതൽ രാത്രി 12 വരെയാണ് ഇവിടെ ഫൗണ്ടെയ്ൻ ഷോ നടക്കുന്നത്. 20 ഷോയിലായി അഞ്ച് വ്യത്യസ്ത പ്രകടനങ്ങളുണ്ടാവും.പോപ്, ക്ലാസിക്, ഖലീജി എന്നിവക്ക് പുറമെ വിവിധ അന്താരാഷ്ട്ര സംഗീതങ്ങൾക്കനുസൃതമായി ജലനൃത്തം നടക്കും. ഓരോ 30 മിനിറ്റ് പിന്നിടുേമ്പാഴും മൂന്ന് മിനിറ്റ് ഷോ വീതമുണ്ടാകും. 14000 ചതുരശ്ര അടിയിലായി സ്ഥാപിച്ചിരിക്കുന്ന ഫൗണ്ടെയ്ൻ 105 മീറ്റർ വരെ ഉയർന്ന് കാഴ്ചക്കാർക്ക് ഹരം പകരും.
കടൽ ജലം നേരിട്ട് ഇവിടേക്ക് എത്തിക്കുന്നു എന്നതാണ് വലിയൊരു പ്രത്യേകത. അതിനാൽ, വെള്ളം സ്റ്റോക്ക് ചെയ്യേണ്ടി വരുന്നില്ല.3000 എൽ.ഇ.ഡി ലൈറ്റുകളാണ് നിറം പകരുന്നത്. ഇരുവശങ്ങളിലായി 86 സ്പീക്കറുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.