ബ്രി​ട്ട​ന്‍റെ റോ​യ​ല്‍ എ​യ​ര്‍ഫോ​ഴ്‌​സ് എ​യ്റോ​ബാ​റ്റി​ക് ടീ​മാ​യ

റെ​ഡ് ആ​രോ​സ് അ​ബൂ​ദ​ബി​യി​ൽ ന​ട​ത്തി​യ വ്യോ​മാ​ഭ്യാ​സം 

ആകാശത്തെ ചുവപ്പണിയിച്ച് റെഡ് ആരോസിന്‍റെ വ്യോമാഭ്യാസം

അ​ബൂ​ദ​ബി: ബ്രി​ട്ട​ന്‍റെ റോ​യ​ല്‍ എ​യ​ര്‍ഫോ​ഴ്‌​സ് എ​യ്റോ​ബാ​റ്റി​ക് ടീ​മാ​യ റെ​ഡ് ആ​രോ​സ് അ​ബൂ​ദ​ബി​യു​ടെ ആ​കാ​ശ​ത്തെ ചു​വ​പ്പ​ണി​യി​ച്ച് വ്യോ​മാ​ഭ്യാ​സം ന​ട​ത്തി.അ​ബൂ​ദ​ബി​യി​ലെ റി​ക്‌​സോ​സ് മ​റീ​ന അ​ബൂ​ദ​ബി ഹോ​ട്ട​ല്‍ റി​സോ​ര്‍ട്ടി​ന്‍റെ പു​റ​ത്ത്​ വ്യോ​മാ​ഭ്യാ​സം കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. ഡി​റ്റ​നേ​റ്റ​ര്‍, ദ ​പൈ​ത​ണ്‍, ബ്ലോ​ബാ​ക്ക്, ദ ​ക്രോ​സ്‌​ബോ തു​ട​ങ്ങി​യ ആ​റു വി​മാ​ന​ങ്ങ​ളാ​ണ് പ്ര​ക​ട​ന​ത്തി​ല്‍ അ​ണി​നി​ര​ന്ന​ത്.

ബ്രി​ട്ട​നും യു.​എ.​ഇ​യും ത​മ്മി​ലെ വി​ശി​ഷ്ട​ബ​ന്ധം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​ര​ഭ്യാ​സം അ​ബൂ​ദ​ബി​യി​ല്‍ ന​ട​ത്തി​യ​തെ​ന്ന് വി​ങ് ക​മാ​ന്‍ഡ​ര്‍ ഡേ​വി​ഡ് മോ​ണ്ട​നെ​ഗ്രോ പ​റ​ഞ്ഞു. വ​രു​ന്ന അ​ഞ്ചാ​ഴ്ച​ക​ളി​ല്‍ ജി.​സി.​സി​ക​ളി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    
News Summary - Red Arrows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-01 06:20 GMT