അബൂദബി: റെഡ് സിഗ്നൽ മറികടന്നുള്ള സഞ്ചാരം ഗുരുതരമായ റോഡപകടത്തിന് വഴിയൊരുക്കുന്ന ട്രാഫിക് നിയമലംഘനമാണെന്ന് അബൂദബി പൊലീസ്. തലസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച കാമറകളും മറ്റ് നൂതന ഉപകരണങ്ങളും നിയമലംഘകരെ കണ്ടെത്താനും നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ പിഴ ചുമത്താനും സഹായിക്കുന്നു.
സിഗ്നൽ വകവെക്കാതെ റോഡ് മറികടക്കുന്നവർക്ക് 1000 ദിർഹവും 12 ബ്ലാക്ക് പോയിൻറും പിഴ ലഭിക്കും. കൂടാതെ, നിയമലംഘനം നടത്തുന്ന വാഹനം 30 ദിവസം പൊലീസ് കസ്റ്റഡിയിൽ കണ്ടുകെട്ടും. ട്രക്ക് ഡ്രൈവർമാർ നിയമലംഘനം നടത്തിയാൽ ഒരു വർഷം ലൈസൻസ് സസ്പെൻഡ് ചെയ്യും. 3000 ദിർഹം പിഴയും ഈടാക്കുമെന്ന് അബൂദബി പൊലീസ് ഓർമിപ്പിച്ചു.
ഡ്രൈവർമാർ റെഡ് ലൈറ്റ് മറികടന്നുള്ള നിയമലംഘനം നടത്തുന്നതിന് മൂന്നു പ്രധാന കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. സിഗ്നൽ ചുവപ്പാകും മുമ്പ് വേഗത്തിൽ കടന്നുപോകുന്ന അപകടകരമായ ശീലം. ചുവപ്പ് സിഗ്നൽ മറികടക്കുന്നവരിൽ അധികപേരും അനുവർത്തിക്കുന്നതാണ് ഈ നിയമലംഘനം.
അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് മറ്റൊരു കാരണം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റെഡ് സിഗ്നൽ മറികടക്കാൻ കാരണമാകുന്നു. അശ്രദ്ധമായി ചുവപ്പ് സിഗ്നൽ മറികടക്കുന്ന രണ്ട് കാറുകളുടെ ചിത്രവും അബൂദബി പൊലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.