റാസൽഖൈമ: റാസൽ ഖൈമയിൽ ട്രാഫിക് ഫൈനുകൾക്ക് നൽകിയ 50 ശതമാനം കിഴിവ് ജനുവരി 17 വരെ നീട്ടിയതായി റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. നേരത്തെ ജനുവരി മൂന്ന് വരെയായിരുന്നു ഇളവ് നൽകിയിരുന്നത്. ട്രാഫിക് ഫൈനുകളുള്ളവർക്ക് ആശ്വാസകരമായ നടപടിയാണിത്.
ട്രാഫിക് പൊയൻറുകൾക്കും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾക്കും ഇൗ ആനുകൂല്യം ഉപയോഗിക്കാം. അതേസമയം, ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഇളവ് ബാധകമല്ല. പിഴകൾ അടക്കാനുള്ള ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. ട്രാഫിക് നിയമ ലംഘനത്തിൽ നിന്ന് പരമാവധി ഒഴിവാകണമെന്നും പൊലീസ് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.