ഷാർജ: ലോകത്തിെൻറ മിഴികളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന കണ്ണുനീർ കണങ്ങളാണ് അഭയാർഥികൾ. ലോകമാകെ ചിതറി കിടക്കുന്ന അഭയാർഥികളുടെ നെഞ്ചിലെ തീ അണയാതെ ലോകത്തിെൻറ കണ്ണുകൾ തോരുകയില്ല. ആറാമത് ഷാർജ കുട്ടികളുടെ ചലച്ചിത്ര ഉത്സവത്തിൽ അഭയാർഥികളുടെ കഥ പറയുന്ന 13 ചലച്ചിത്രങ്ങളാണ് എത്തുന്നത്.
അഭയാർഥി ക്യാമ്പുകളിൽ വെച്ച് പിറവിയെടുത്ത സിനിമകൾ പറയുന്നതെല്ലാം തന്നെ ജീവിതത്തിെൻറ നേർ കാഴ്ച്ചകളാണ്. സ്വപ്നങ്ങളുടെ പുസ്തകം (സിറിയ), യുദ്ധമുന്നണിയിലെ പെൺകുട്ടി (ഇത്യോപ്യ), ലിറ്റിൽ ഉമർ ഫ്ളൈസ് (ഫിൻലാൻഡ്), റിഫഷെ സുരക്ഷിത വീട്ടിലേക്ക് (കെനിയ), സുഡാനിസ് അഭയാർഥി പെൺകുട്ടി വിദ്യഭ്യാസം തുടരുന്നു (ഈജിപ്ത്), കുട്ടികൾ പുതു ലോകത്തെ കേൾക്കുന്നു, ഫാത്തിമയുടെ യാത്ര തുടങ്ങിയ സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. യുനിസെഫ്, യു.എൻ.എച്ച്.സി.ആർ തുടങ്ങിയവയുടെ പിന്തുണയോടെയാണ് അഭയാർഥി ക്യാമ്പുകളിൽ നിന്ന് സിനിമകൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.