ടി.എന്‍. പ്രതാപൻ എം.പി‍യുടെ പുസ്തകമായ, ‘ഓര്‍മകളുടെ സ്നേഹതീരം’ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്യുന്നു 

'ഓര്‍മ്മകളുടെ സ്നേഹതീരം' പ്രകാശനം

ദുബൈ: തൃശൂർ ലോക്​സഭാംഗം ടി.എന്‍. പ്രതാപൻ എഴുതിയ 'ഓര്‍മകളുടെ സ്നേഹതീരം' ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ് ഇ.പി. ജോണ്‍സണ്‍ പ്രകാശനം നിര്‍വഹിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡൻറ് വൈ.എ. റഹിം ആദ്യപ്രതി ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി അബ്​ദുല്ല മല്ലച്ചേരി, സെക്രട്ടറി ശ്രീനാഥ്‌, ഇന്‍കാസ് യു.എ.ഇ വൈസ് പ്രസിഡൻറ് എന്‍.പി. രാമചന്ദ്രന്‍, സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന എന്നിവർ സംസാരിച്ചു. മൊയ്‌തുണ്ണി ആലതായിൽ സ്വാഗതവും മുഹമ്മദ് സോളൻ നന്ദിയും രേഖപ്പെടുത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.