അബൂദബി/അജ്മാൻ: രാജ്യത്തിെൻറ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി 900ത്തോളം തടവുകാർക്ക് മോചനം നൽകുമെന്ന് ഭരണാധികാരികൾ അറിയിച്ചു.
870 തടവുകാരെ വിട്ടയക്കുെമന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അറിയിച്ചു. 43 തടവുകാരെ മോചിപ്പിച്ച് അജ്മാന് ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു.
തെറ്റുമനസ്സിലാക്കി പുതുജീവിതം തുടങ്ങാൻ അവസരമൊരുക്കാനും തടവുപുള്ളികളുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് മാപ്പ് നൽകിയത്.
വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഈ പ്രതികളുടെ പിഴശിക്ഷയും പ്രസിഡൻറ് ഒഴിവാക്കിയിട്ടുണ്ട്. ശിക്ഷാകാലാവധിയില്‍ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്. ഭരണാധികാരിയുടെ നടപടി ആഘോഷവേളയില്‍ അവരുടെ കുടുംബങ്ങളില്‍ സന്തോഷം നല്കാന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജ്മാന് പൊലീസ് കമാൻഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.
തടവിനുശേഷമുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.