ദുബൈ: ദാനധർമങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള റമദാൻ മാസത്തിൽ പഞ്ചായത്ത്, മണ്ഡലം, ജില്ല കമ്മിറ്റികൾ റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളുടെ യോഗം കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി നൽകി വരുന്ന പ്രവാസി പെൻഷൻ ഒരു വർഷത്തെ ഒന്നിച്ചു നൽകുന്നതിന് യോഗം തീരുമാനിച്ചു. ആക്ടിങ് പ്രസിഡൻറ് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ആമുഖ ഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ പി.കെ. ഇസ്മായിൽ, ഹുസൈനാർ ഹാജി എടച്ചാകൈ, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, മുസ്തഫ വേങ്ങര, ഒ.കെ. ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, റഹീസ് തലശ്ശേരി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ഹനീഫ ചേർക്കള, അഷ്റഫ് കൊടുങ്ങല്ലൂർ, കെ.പി.എ. സലാം, ഹസൻ ചാലിൽ , ഒ. മൊയ്തു, എസ്. നിസാമുദ്ദീൻ, സാദിഖ് തിരുവനന്തപുരം, അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.