ഷാർജ: കനത്ത ചൂടിന് ആശ്വാസമായി യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴയും ചെറിയ തോതിൽ ആലിപ്പഴ വർഷവും. ഷാർജയിലെ വാദി ഹിലോയിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. കിഴക്കൻ മേഖലയിലെ കൽബാ ഷോക്ക റോഡിലാണ് മിതമായ മഴയും റാസൽ ഖൈമയിലെ ഷൗക്ക അൽ മുഐന റോഡിൽ നേരിയ തോതിലും മഴ ലഭിച്ചു.
മഴയുടെയും ആലിപ്പഴ വീഴ്ചയുടെയും ദൃശ്യങ്ങൾ എൻ.സി.എം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. കാറ്റിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുക. അസ്ഥിരകാലാവസ്ഥക്ക് സാധ്യതയുള്ളതിനാൽ നിവാസികൾ തിങ്കളാഴ്ച വൈകീട്ട് 5.30 മുതൽ 8.30 വരെ ഒരുങ്ങിയിരിക്കണമെന്നും എൻ.സി.എം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.