ദുബൈ: പേരാമ്പ്രയിൽ ഷോക്കേറ്റ് മരിച്ച മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗവും കക്കാട് ശാഖ യൂത്ത് ലീഗ് പ്രസിഡന്റും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗൺസിലറുമായിരുന്ന മുനീബ് കക്കാടിനെ ദുബൈ കെ.എം.സി.സി അനുസ്മരിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് നാസർ റഹ്മാനി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ആക്ടിങ് പ്രസിഡന്റ് വി.സി. അസീസ് പാലേരി അധ്യക്ഷത വഹിച്ചു. അഡ്വ. സാജിദ് അബൂബക്കർ, മൊയ്തു അരൂർ, വി.കെ.കെ. റിയാസ്, ഇസ്മായിൽ ചെരുപ്പേരി, റാഷിദ് കിഴക്കയിൽ, എൻ.കെ. റഷീദ്, നിഷാദ് പയ്യോളി, സി.കെ റസാഖ്, അഫ്സൽ ഇബ്രാഹീം, മുഹമ്മദ് എടവരാട്, എം.സി. ബഷീർ, നൗഷാദ് വള്ളിയാട്ട്, റഷീദ് അറയിൽ എന്നിവർ സംസാരിച്ചു.
പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി കെ.സി. സിദ്ദീഖ് സ്വാഗതവും ട്രഷറർ സി.കെ.സി. ജമാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.