ദുബൈ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും എം.ടി. വാസുദേവൻ നായരും അവരവരുടെ മേഖലയിൽ പ്രതിഭ കൊണ്ട് വിസ്മയം തീർത്തവരാണെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.
ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. അൻവർ അമീൻ അധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി.
ഇസ്മായിൽ ഏറാമല ഡോ. മൻമോഹൻ സിങ്ങിനെയും പി.വി. റഈസ് എം.ടി വാസുദേവൻ നായരെയും അനുസ്മരിച്ച് അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രജീഷ് ബാലുശേരി (ഇൻകാസ്), ഒ.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായ കെ.പി.എ. സലാം, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, യാഹുമോൻ ചെമ്മുക്കൻ, അഡ്വ. ഇബ്രാഹിം ഖലീൽ, എൻ.കെ. ഇബ്രാഹീം, ആർ. അബ്ദുൽ ശുകൂർ, അബ്ദുസമദ് ചാമക്കാല എന്നിവർ സംബന്ധിച്ചു. ആക്ടിങ് ജനറൽ സെകട്ടറി പി.വി നാസർ സ്വാഗതവും അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു. സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ ഖിറാഅത്ത് നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.