അബൂദബി: രാഷ്ട്ര പിതാവ് ശൈഖ് സായിദ് അബൂദബി ഭരണാധികാരിയായി അധികാരമേറ്റതിെൻറ 54 ാം വാർഷിക ദിനമായിരുന്നു ഇന്നലെ. ഭൂതകാലത്തിൽ നിന്ന് സമൃദ്ധമായ വർത്തമാനത്തിലേക്കുള്ള മാറ്റത്തിന് വിത്തുപാകിയ നേതാവിനെ രാജ്യം സ്നേഹപൂർവം അനുസ്മരിച്ചു. 1966 ആഗസ്റ്റ് ആറ് അബൂദബിയുടെയും യു.എ.ഇയുടെയും ചരിത്രത്തിലെ നിർണായക ദിനമാണ്. യു.എ.ഇ രാഷ്ട്രശിൽപി എന്ന നിലയിലേക്കുയർന്ന അദ്ദേഹത്തിെൻറ അബൂദബി ഭരണാധികാരിയായുള്ള സ്ഥാനാരോഹണം യു.എ.ഇ പൗരന്മാർക്കിടയിൽ ഏറെ ആനന്ദം പകർന്ന ദിവസമാണ്. അബൂദബി എമിറേറ്റിനൊപ്പം മറ്റു എമിറേറ്റുകൾക്കും വികസന പാതയൊരുക്കിയ ശൈഖ് സായിദ് മനുഷ്യരാശിയുടെ മനസ്സുകളിൽ എന്നും ജീവിക്കുന്ന നേതാവായി. യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന രാജ്യം സ്ഥാപിച്ചതും അദ്ദേഹത്തിെൻറ നേതൃപാടവം തന്നെയായിരുന്നു.
ശൈഖ് സായിദിെൻറ നേതൃത്വം യു.എ.ഇയുടെ നവോത്ഥാനത്തിനും വികസനത്തിനും നിർമാണത്തിനും അടിത്തറയിട്ടു. അദ്ദേഹത്തിെൻറ നയങ്ങൾ ഇന്നുള്ള ഭരണാധികാരികൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒട്ടേറെ മേഖലകളിൽ വിജയത്തിെൻറ വെന്നിക്കൊടി പാറിക്കുകയും ചരിത്രപരമായ പരിവർത്തനം അബൂദബിയിലും രാജ്യത്തിെൻറ മറ്റു പ്രദേശങ്ങളിലും അദ്ദേഹം നടപ്പാക്കുകയുംചെയ്തു. ഏതു പ്രതിസന്ധിഘട്ടത്തിലും അന്താരാഷ്ട്ര സമൂഹത്തിന് കൈത്താങ്ങായി യു.എ.ഇയെ വളർത്തി.
യു.എ.ഇ ഭരണനേതൃത്വം ഇന്നും ഈ മാതൃക പിന്തുടരുന്നു. കഴിഞ്ഞ ദിവസം ബൈറൂത് സ്ഫോടനത്തെ തുടർന്ന് ലബനാന് ആദ്യം സഹായമെത്തിച്ചതും യു.എ.ഇയായിരുന്നു.രാഷ്ട്രീയം, സാമ്പത്തികം, സംസ്കാരം, ശാസ്ത്രം എന്നീ മേഖലകളിലെല്ലാം യു.എ.ഇ ലോകരാജ്യങ്ങളുമായി കൈകോർക്കുന്നു. ഇത് ശൈഖ് സായിദിെൻറ മാതൃകയാണ്.
കോവിഡ് രോഗ പരിശോധനയിലും ചികിത്സയിലും കോവിഡ് വാക്സിൻ പരീക്ഷത്തിലുമെല്ലാം ആശങ്കയില്ലാതെ മുന്നിലെത്താൻ ഈ ചെറിയ രാജ്യത്തിനാകുന്നത് ശൈഖ് സായിദിെൻറ നയ തീരുമാനങ്ങളുടെ പിന്തുടർച്ചയാണ്.54 വർഷം മുമ്പ് ശൈഖ് സായിദ് അബൂദബി എമിറേറ്റിെൻറ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്ത ഘട്ടത്തിൽ മത്സ്യ ബന്ധനവും മുത്തുവാരലുമൊക്കെയായിരുന്നു ജനതയുടെ വരുമാന മാർഗം.
ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ
എല്ലാ രീതിയിലും അബൂദബിയുടെ നിർമാണ ഘട്ടം തുടങ്ങിയത് 1966ലാണ്. ഒട്ടേറെ വിദേശ കമ്പനികളെ എമിറേറ്റിെൻറ വിവിധ മേഖലകളിൽ ആകർഷിച്ചു. ഊർജ മേഖല, അടിസ്ഥാന സൗകര്യങ്ങൾ, വിമാന ഗതാഗതം എന്നിവക്കുള്ള പരിശ്രമത്തിന് വിദേശ കമ്പനികൾക്ക് കരാർ നൽകി. അബൂദബി എമിറേറ്റിലെ കരയിലും കടലിലും എണ്ണ ഉൽപാദനം ആരംഭിക്കുകയായിരുന്നു ലക്ഷ്യം.
അബൂദബിയുടെ വികസനത്തിൽ തുടക്കം മുതൽ എണ്ണ ഘനനവും പ്രധാന വികസന സവിശേഷതയായി. വളരെ ദീർഘ വീക്ഷണമുള്ള ശൈഖ് സായിദ് എല്ലായ്പ്പോഴും ഭാവിയെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ആസൂത്രണം ചെയ്തു. ശാസ്ത്രം, വൈദ്യം, കൃഷി, വിദ്യാഭ്യാസം, മാനേജ്മെൻറ് തുടങ്ങിയ എല്ലാ മേഖലകളിലും മുന്നേറ്റം സൃഷ്ടിച്ചതോടൊപ്പം പുതിയ സാങ്കേതിക-സാമ്പത്തിക- ശാസ്ത്രീയ നീക്കങ്ങളുമായി മുന്നേറുന്നതിലും ശ്രദ്ധിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ ലോകത്തിനു മുന്നേ കുതിക്കുന്ന യു.എ.ഇ ശൈഖ് സായിദിെൻറ ദീർഘവീക്ഷണത്തിെൻറ വിജയമാണ്. ബിരുദതല ഗവേഷണാധിഷ്ഠിത അക്കാദമിക് സ്ഥാപനമായ മുഹമ്മദ് ബിൻ സായിദ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അബൂദബിയിൽ സ്ഥാപിച്ചതും ഈ ദീർഘവീക്ഷണത്തിെൻറ ഫലമാണ്.
ഊർജ വികസനം
ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഭരണ സാരഥ്യം ഏറ്റെടുത്തതു മുതൽ ഊർജ മേഖലയിൽ സുസ്ഥിര വികസനത്തിെൻറ നയമാണ് ആവിഷ്കരിച്ചത്. 1958 ലാണ് ബാബ് 'മർബാൻ' ഫീൽഡ് അബൂദബിയിലെ എണ്ണപ്പാടമായി കണ്ടെത്തിയത്.
1961ലാണ് ഈ ഫീൽഡ് വികസിപ്പിച്ചു. 1963 ഡിസംബറിൽ അബൂദബിയിലെ ജബൽദാനയിൽ നിന്ന് ആദ്യത്തെ എണ്ണ കയറ്റുമതി ആരംഭിച്ചു.
കഴിഞ്ഞ അഞ്ചു ദശകങ്ങളിൽ അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) ഊർജ മേഖലയിൽ ഒട്ടേറെ പുരോഗതിയും കൈവരിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖര രാജ്യങ്ങളുടെ കണക്കിൽ യു.എ.ഇ ആറാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.