ഷാർജ: ജനത കൾച്ചറൽ സെൻറർ യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് നേതാവ് അരങ്ങിൽ ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു. എങ്ങനെ എറ്റവും താഴെ തട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി നേതാവിന് അണികളുടെ ഹൃദയത്തിൽ സ്ഥാനം നേടാം എന്ന് കാണിച്ചു തന്ന അരങ്ങിലിനെ മാതൃകയാക്കേണ്ട കാലമാണിതെന്ന് കെ.പി. മോഹനൻ എം.എൽ.എ പറഞ്ഞു. പ്രസിഡൻറ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടെന്നിസൺ ചേന്നാപ്പള്ളി സ്വാഗതം പറഞ്ഞു. ഇ.കെ. ദിനേശൻ, ടി.ജെ. ബാബു വയനാട്, സുനിൽ തച്ചൻകുന്ന്, ചന്ദ്രൻ, രാമചന്ദ്രൻ എടച്ചേരി, ഷാജികൊയ്ലോത്ത്, മുസ്തഫ, രാജേഷ് എന്നിവർ സംസാരിച്ചു. പ്രദീപ് കഞ്ഞാങ്ങാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.