ദുബൈ: നഗരത്തിന്റെ പൈതൃകമുറങ്ങുന്ന ചരിത്രപ്രസിദ്ധമായ ദേര ക്ലോക്ക് ടവറിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ഒരു കോടി ദിർഹം ചെലവഴിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. മേയ് മാസത്തിലാണ് നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ക്ലോക്ക് ടവറിന്റെയും ചുറ്റുമുള്ള റൗണ്ട് എബൗട്ടിന്റെയും നവീകരണമാണ് പദ്ധതിയിലുണ്ടായിരുന്നത്. ക്ലോക്ക് ഭംഗിയാക്കൽ, ടവർ തൂണുകളുടെ നവീകരണം, പൂന്തോട്ടം മനോഹരമാക്കൽ, നിലത്ത് പുതിയ കല്ലുകൾ പതിക്കൽ, ബഹുവർണ വെളിച്ച സംവിധാനം ഒരുക്കൽ, ഫൗണ്ടേൻ പുതുക്കൽ എന്നിവയാണ് പൂർത്തിയാക്കിയത്.
1963ൽ നിർമിതമായ ക്ലോക്ക് ടവർ ഉമ്മു ഹുറൈർ സ്ട്രീറ്റിനും ആൽ മക്തൂം സ്ട്രീറ്റിനും ഇടയിലെ കവലയിലാണ് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ പ്രധാന ലാൻഡ്മാർക്കുകളെല്ലാം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ക്ലോക്ക് ടവറിനും പുതുമോടി വരുത്തുന്നതെന്ന് നേരത്തേ ദുബൈ മുനിസിപ്പാലിറ്റി അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.