ദുബൈ: മലയാളികളുടെ ഉടമസ്ഥതയിലുള്ള റെൻറ് എ കാർ സ്ഥാപനത്തിൽ കവർച്ച. വ്യാഴാഴ്ച പുലർച്ചെയാണ് ഖിസൈസ് 2ൽ പ്രവർത്തിക്കുന്ന അൽ ഷാമിൽ പാസഞ്ചർ ട്രാസ്പോർട്സിൽ കള്ളൻമാർ എത്തിയത്. കുത്തിത്തുറന്ന് അകത്തു കടന്ന രണ്ടു പേർ 90 കിലോയോളം ഭാരമുള്ള സേഫ് ആണ് കടത്തിക്കൊണ്ടു പോയത്.
പാസ്പോർട്ടുകളും ചെക്കുകളും വാഹനസംബന്ധമായ രേഖകളുമാണ് സേഫിൽ സൂക്ഷിച്ചിരുന്നത്. സ്ഥാപനത്തിലെ കമ്പ്യുട്ടറുകളോ ഫോണോ മെറ്റന്തെങ്കിലും വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമകളിലൊരാളായ കണ്ണൂർ സ്വദേശി മൊയ്തു പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. കള്ളൻമാർ വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ സി.സി.ടി.വിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. എന്നാൽ അകത്തു കടന്ന ശേഷം പ്രതികൾ കാമറ മറച്ച് വെച്ചാണ് കൃത്യം നടത്തിയത്. ബസുകളും കാറുകളും വാടകക്ക് ലഭ്യമാക്കുന്ന സ്ഥാപനമാണിത്. വരും ദിവസങ്ങളിൽ ഹാജരാക്കേണ്ടിയിരുന്ന ചെക്കുകൾ നഷ്ടപ്പെട്ടത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ പ്രതികൾ താമസിയാതെ കുടുങ്ങും എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകിയ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.