ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭൂതകാലത്തെ ബഹുമാനിക്കാനും വര്‍ത്തമാനകാലത്തെ ആഘോഷിക്കാനും ആഗോളതലത്തില്‍ പുരോഗതിയിലേക്ക് മുന്നേറുന്ന മികച്ച ഭാവി വിഭാവനം ചെയ്യാനും നമുക്ക് കഴിയുന്നുവെന്നതിൽ അഭിമാനിക്കാം. ഇതുവരെയുള്ള ഭാരതത്തിന്റെ യാത്ര ശ്രദ്ധേയമാണ്. വരും വര്‍ഷങ്ങളില്‍ ഇതിലും വലിയ നേട്ടങ്ങള്‍ക്കായി നമ്മുടെ രാജ്യം സജ്ജവുമാണ്.
ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍നിന്ന് താരതമ്യേന കുറഞ്ഞ കാലയളവില്‍ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നിലേക്കുള്ള ഇന്ത്യയുടെ യാത്ര ശ്രദ്ധേയമാണ്. ഈ ഘട്ടത്തിൽ ഇന്ത്യന്‍ ആരോഗ്യ രംഗത്തെ മുന്നേറ്റത്തിനായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പ്രധാനസ്ഥാപനങ്ങളിലൊന്നായ ആസ്റ്ററിനെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനിക്കുന്നു.
അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖല, അതിവേഗ സാങ്കേതിക വികസനം, ഗവണ്മെന്റിന്റെ പിന്തുണയുള്ള സംരംഭകത്വ മനോഭാവം എന്നിവയാല്‍ ഇന്ത്യ വലിയ സാധ്യതകളുള്ള ഒരു രാജ്യമായി തുടരുകയാണ്. പ്രതീക്ഷയുടെ പുതിയ ലോകത്ത് ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യക്ക് കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. മിഡിലീസ്റ്റിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും ഹൃദ്യമായ റിപ്പബ്ലിക് ദിന ആശംസകൾ - ഡോ. ആസാദ് മൂപ്പന്, സ്ഥാപക ചെയര്മാന്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍
നമ്മുടെ പരമാധികാര രാഷ്ട്രത്തിന്റെ ഹൃദയസ്ഥാനത്ത് നിലകൊള്ളുന്നത് വൈവിധ്യങ്ങളെ സ്വീകരിക്കുന്നതും ഐക്യത്തെ ആഘോഷിക്കുന്നതുമായ നിലപാടാണ്. നമ്മുടെ രാജ്യത്തിന്റെ സുപ്രധാനമായ ഒരു മുഹൂർത്തത്തെ അനുസ്മരിക്കുന്ന ഈ സന്ദർഭത്തിൽ, ഏവർക്കും അഭിമാനകരവും അർഥവത്തായതും ആഹ്ലാദകരവുമായ റിപ്പബ്ലിക് ദിനാംശസകൾ -ഡോ. ശരീഫ് അബ്ദുൽഖാദർ, ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.