റാസല്‍ഖൈമ: റാക് വാദി ഖുദാ പര്‍വത മേഖലയില്‍ കുടുങ്ങിയ ഏഷ്യന്‍ വംശജരായ ഏഴംഗ സന്ദര്‍ശക സംഘത്തെ രക്ഷപ്പെടുത്തി റാക് പൊലീസ് എയര്‍വിങ് വിഭാഗം. പര്‍വത യാത്രക്കിടെ വിനോദ സഞ്ചാരികള്‍ വഴിതെറ്റി ഒറ്റപ്പെടുകയായിരുന്നുവെന്ന് എയര്‍വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് സഈദ് റാഷിദ് അല്‍ യമഹി പറഞ്ഞു. ഓപറേഷന് റൂമില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുസജ്ജ സംവിധാനങ്ങളോടെ എയര്‍വിങ് സേന വാദി ഖുദയിലത്തെി രക്ഷപ്രവര്ത്തനത്തിലേര്പ്പെട്ടു. അന്വേഷണത്തില്‍ ഏഴംഗ സംഘത്തെ കണ്ടെത്തി ആശ്വാസ നടപടികള്‍ സ്വീകരിച്ചു. സംഘാംഗങ്ങള്‍ക്ക് പ്രാഥമിക പരിശോധനകള്‍ ലഭ്യമാക്കി സുരക്ഷിത സ്ഥലത്തെത്തിച്ചു. മലനിരകളിലെയും താഴ്വരകളിലെയും ദുര്‍ഘട പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.