അബൂദബി: യാസ് ഐലൻഡിലെ ഡ്രൈവറില്ലാ കാറുകളിൽ യാത്ര ചെയ്യുന്നതിന് ഇനി അബൂദബിയിലെ താമസക്കാർക്കും അവസരം. വ്യാഴാഴ്ച മുതൽ ആദ്യഘട്ട പരീക്ഷണ സർവിസ് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ടിക്സായി (txai) സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെ സേവനത്തിനായി ബുക്ക് ചെയ്യാം. ആപ്ൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. പരീക്ഷണ ഘട്ടത്തിൽ യാത്ര സൗജന്യമായിരുന്നു. എന്നാൽ, വരും ദിവസങ്ങളിൽ നിരക്ക് എത്രയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. കാർ തനിയെ ആണ് ഓടുന്നതെങ്കിലും സേഫ്റ്റി ഓഫിസർ എന്ന പേരിൽ ഒരാൾ ഡ്രൈവിങ് സീറ്റിൽ ഇരിക്കാറുണ്ട്.
ഭാവിയിൽ സേഫ്റ്റി ഓഫിസറെ ഒഴിവാക്കും. ഡ്രൈവറില്ലാ ടാക്സികൾ റോഡിലിറക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ നഗരമെന്ന പദവിയാണ് അബൂദബി സ്വന്തമാക്കിയിരിക്കുന്നത്. G42ന് കീഴിലെ ബയാനത്തുമായി കൈകോർത്ത് ടക്സായ് എന്ന പേരിലാണ് ഇവ സർവിസ് നടത്തുക. സെൻസറുകളുടെ സഹായത്തോടെ നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടക്സായികൾ റോഡിലോടുക. ആദ്യഘട്ടത്തിൽ യാസ് ഐലൻഡിലെ ഒമ്പത് കേന്ദ്രങ്ങളിലേക്കാണ് ഡ്രൈവറില്ലാ ടാക്സികൾ സർവിസ് നടത്തുന്നത്. അടുത്തഘട്ടത്തിൽ അബൂദബി നഗരത്തിെൻറ ഹൃദയഭാഗങ്ങളിൽ കൂടി ഡ്രൈവറില്ലാ ടാക്സികൾ ഓടിത്തുടങ്ങും.
അശ്രദ്ധമായ ട്രാക്ക് മാറ്റം അപകടമുണ്ടാക്കും
അബൂദബി: നിരത്തുകളില്‍ അശ്രദ്ധമായ ട്രക്ക് മാറ്റം അപകടങ്ങള്‍ക്കിടയാക്കുമെന്നും റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടി വീഴുമെന്നും അബൂദബി പൊലീസ്. അതിവേഗ നിരത്തുകളില്‍ ട്രാക്കുകള്‍ മാറുന്നത് അതിശ്രദ്ധയോടെ വേണമെന്നാണ് അധികൃതരുടെ ഓര്‍മപ്പെടുത്തല്‍. തിരക്കുള്ള റോഡില്‍ അപകടമുണ്ടാക്കുംവിധം ട്രാക്ക് മാറുന്ന വാഹനങ്ങളുടെ വിഡിയോ അടുത്തിടെ പൊലീസ് സമൂഹ മാധ്യമത്തില്‍ പങ്കുെവച്ചിരുന്നു. മുന്നറിയിപ്പില്ലാതെ പെട്ടെന്നുള്ള മാറ്റം വന്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. റോഡ് നിയമലംഘനങ്ങള്‍ക്ക് 400 ദിര്‍ഹമാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.