നിനച്ചിരിക്കാതെ സമൂഹം അകപ്പെടുന്ന ഒറ്റപ്പെടലുകള്‍, അപകടാവസ്ഥകള്‍ എന്നിവക്ക് മുന്നില്‍ സമര്‍പ്പിതമായ സേവനം നിര്‍വഹിച്ച പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബഹുമാനദരവുകളര്‍പ്പിച്ച് റാക് പൊലീസ്. നിസ്സഹായവസ്ഥയിലകപ്പെടുന്നവര്‍ക്ക് മുന്നില്‍ രക്ഷകരായത്തെുന്നവര്‍ രാജ്യത്തിന്‍െറ അഭിമാനമാണെന്ന് റാക് പൊലീസ് ആക്ടിംഗ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി അഭിപ്രായപ്പെട്ടു. സമയവും സ്വജീവന്‍ തന്നെ അപകടപ്പെടുത്തിയാണ് അപരനുവേണ്ടിയുള്ള ഇവരുടെ നിസ്വാര്‍ഥമായ സേവനമെന്ന് മുഹമ്മദ് സഈദ് പറഞ്ഞു.
നിശ്ചിത ജോലി സമയം കഴിഞ്ഞും സമര്‍ഥമായ ഇടപെടലിലൂടെ സമൂഹത്തിനായി നിലകൊണ്ട ഉദ്യോഗസ്ഥരും പര്‍വ്വത നിരകളിലും താഴ്വരകളിലും അപകടത്തിലകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി നിന്ന പൗരന്മാരുമാണ് റാക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആദരിക്കപ്പെട്ടത്. പൊലീസ് സേവനങ്ങളുടെ മുന്‍ഗണന പട്ടികയിലാണ് സുരക്ഷയും സുസ്ഥിര സമാധാനവും. രാജ്യത്തിന്‍െറ പരിഷ്കൃത മുഖം ഉയര്‍ത്തിപ്പിടിക്കുന്ന ധീര പ്രവൃത്തികള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സ്നേഹാദരവുകളര്‍പ്പിക്കുന്നത് തുടരും. സമൂഹത്തിന് പ്രചോദനമേകാന്‍ ഇത്തരം ചടങ്ങുകള്‍ക്ക് കഴിയും. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ആഭ്യന്തര മന്ത്രാലയം സുസ്ഥിര സുരക്ഷ മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ വിജയ പാതയിലാണെന്നും ഡോ. മുഹമ്മദ് സഈദ് വ്യക്തമാക്കി. ചടങ്ങില്‍ യു.എ.ഇ പൗരന്മാര്‍ക്കൊപ്പം വിദേശികളും ആദരമേറ്റു വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.