അബൂദബി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന അബൂദബി നഗരത്തിലെ റസ്റ്റാറന്റ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് അപകടമുണ്ടാകുംവിധം ആവര്‍ത്തിച്ച് നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടി. അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ)യാണ് എവര്‍ഗ്രീന്‍ വെജിറ്റേറിയന്‍ റസ്റ്റാറന്റ് പൂട്ടിയത്.
വൃത്തിയില്ലായ്മയും പൊതുജനാരോഗ്യത്തിന് ഭീഷണിയുമാവുന്നു എന്ന പരാതിയില്‍ മുമ്പ് ഈ റസ്റ്റാറന്റ് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സിങ്കിന് ചുറ്റും പ്രാണികള്‍, അലക്ഷ്യമായി പാത്രങ്ങളുടെ സൂക്ഷിപ്പ്, ഭക്ഷണം തയാറാക്കുന്ന ഭാഗത്തെ ശുചിത്വമില്ലായ്മ, കാര്യക്ഷമമല്ലത്ത നിലയില്‍ ഭക്ഷ്യവസ്തുക്കള്‍ തണുപ്പിക്കുന്നത്, റഫ്രിജറേറ്ററില്‍ റെഡി-ടു-ഈറ്റ് ഭക്ഷണത്തിന് ശരിയായ താപനില നിലനിര്‍ത്തുന്നതില്‍ പരാജയം തുടങ്ങിയ ഭക്ഷ്യസുരക്ഷാ ലംഘനങ്ങളാണ് കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കി മാത്രമേ റസ്റ്റാറന്റ് തുറക്കാന്‍ അനുമതി നല്കുകയുള്ളൂവെന്ന് അഡാഫ്സ അറിയിച്ചു. ഭക്ഷ്യസുരക്ഷാനിയമങ്ങള്‍ ലംഘിച്ചതിന് മെയില്‍ അല്‍ ഐനിലെ ഹോളോമീറ്റ് റസ്റ്റാറന്റും അടച്ചുപൂട്ടിയിരുന്നു. നിയമലംഘനങ്ങള്‍ കണ്ടാല്‍ 800555 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.