അജ്മാന്: കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്തതിനാൽ അജ്മാനിലെ രണ്ട് റസ്റ്റാറൻറുകളും ഒരു ബാർബർ ഷോപ്പും അടപ്പിച്ചു. അജ്മാനിലെ അടിയന്തര സാഹചര്യങ്ങൾ, പ്രതിസന്ധികൾ, ദുരന്തങ്ങൾ എന്നിവക്കുള്ള പ്രാദേശിക ടീം, അജ്മാൻ പൊലീസ്, നഗരസഭ ആസൂത്രണ വകുപ്പ്, സാമ്പത്തിക വികസന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്.
തൊഴിലാളികൾ മാസ്ക്, ൈകയുറകൾ, തൊപ്പികള്‍ എന്നിവ ധരിക്കാത്തതിനാലാണ് രണ്ട് റസ്റ്റാറൻറുകളും ബാർബർ ഷോപ്പും അടപ്പിച്ചത്. കൂടാതെ, വാക്സിനെടുക്കാൻ നടപടി ആരംഭിക്കാത്തതും അധികാരികൾ നൽകിയ നിർദേശങ്ങൾ അനുസരിച്ച് മുറ പ്രകാരമുള്ള കോവിഡ് പരിശോധനയിലും വീഴ്ച സംഭവിച്ചതായി അധികൃതര്‍ കണ്ടെത്തി.
എല്ലാ പ്രതിരോധ നടപടികളും പാലിക്കണമെന്നും പകർച്ചവ്യാധിയെ നേരിടാനും പകർച്ചവ്യാധിയുടെ വ്യാപനം കുറക്കാനും പരിക്കുകൾ കുറക്കാനും പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ പാലിക്കണമെന്നും എമിറേറ്റിലെ കടയുടമകളോട് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം ആഹ്വാനം ചെയ്തു. പൊതുജന സുരക്ഷക്ക് കർശന നടപടി സ്വീകരിക്കുമെന്നും സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.