ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ലു​ലു, മാ​സ്റ്റ​ർ​കാ​ർ​ഡ്, യൂ​നി​ലി​വ​ർ എ​ന്നി​വയുടെ പ്രതിനിധികൾ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്നു

ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം; ലു​ലു, മാ​സ്റ്റ​ർ​കാ​ർ​ഡ്, യൂ​നി​ലി​വ​ർ ധാ​ര​ണ

ദു​ബൈ: യു.​എ.​ഇ​യി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു, യൂ​നി​ലി​വ​റു​മാ​യി സ​ഹ​ക​രി​ച്ച് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ല​ഘൂ​ക​രി​ക്കു​ന്ന​തി​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കും.

മാ​സ്റ്റ​ർ​കാ​ർ​ഡ് പ്രൈ​സ്‌​ലെ​സ് പ്ലാ​ന​റ്റ് കോ​യ​ലി​ഷ​ന്റെ വൃ​ക്ഷ പു​ന​രു​ദ്ധാ​ര​ണ ശ്ര​മ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ലു​ലു ഗ്രൂ​പ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്‌​റ​ഫ് അ​ലി, യൂ​നി​ലി​വ​ർ അ​റേ​ബ്യ മേ​ധാ​വി ഖ​ലീ​ൽ യാ​സീ​ൻ, മാ​സ്റ്റ​ർ​കാ​ർ​ഡ് മാ​ർ​ക്ക​റ്റ് ഡെ​വ​ല​പ്‌​മെ​ന്റ് എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് അ​മ്‌​ന അ​ജ്മ​ൽ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​യു​ടെ ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത്.

ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി കോ​പ്​ 28ന്റെ ​മു​ന്നോ​ടി​യാ​യി ന​ട​ന്ന ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ യു.​എ.​ഇ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​രി​സ്ഥി​തി മ​ന്ത്രി മ​ർ​യം ബി​ൻ​ത് സ​യീ​ദ് അ​ൽ മു​ഹൈ​രി, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. യു.​എ.​ഇ​യി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്​ ലു​ലു​വു​മാ​യും മാ​സ്റ്റ​ർ​കാ​ർ​ഡു​മാ​യും പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് യൂ​നി​ലി​വ​ർ അ​റേ​ബ്യ​യു​ടെ മേ​ധാ​വി ഖ​ലീ​ൽ യാ​സി​ൻ പ​റ​ഞ്ഞു.

ദു​ബൈ​യി​ൽ ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ത​ന്നെ ഇ​ത്ത​ര​മൊ​രു സം​രം​ഭ​ത്തി​ൽ സ​ഹ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. ന​മ്മു​ടെ പ​രി​സ്ഥി​തി​ക്കും ഭാ​വി ത​ല​മു​റ​ക്കും വേ​ണ്ടി പൊ​തു അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Restoration-of-Mangrove-forest-Lulu-MasterCard-Unilever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.