അബൂദബി പ്രവേശനത്തിന്​ വീണ്ടും നിയന്ത്രണം

അബൂദബി: മറ്റ്​ എമിറേറ്റുകളിൽനിന്ന്​ അബൂദബിയിലേക്ക് പ്രവേശിക്കുന്നവർക്ക്​ വീണ്ടും നിയന്ത്രണം ഏർപെടുത്തി. വാക്​സിനെടുക്കാത്തവർ 96 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. വാക്​സിനെടുത്തവരാണെങ്കിൽ അൽ ഹുസ്​ൻ ആപ്പിൽ ​ഗ്രീൻ സ്​റ്റാറ്റസ്​ ഉണ്ടെങ്കിൽ മാത്രമെ പ്രവേശനം അനുവദിക്കൂ. ഡിസംബര്‍ 30 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.

നിലവില്‍ കോവിഡ് 19 കേസുകള്‍ അതിവേഗം കണ്ടെത്തുന്നതിന് ഇ.ഡി.ഇ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധന അതിര്‍ത്തി റോഡുകളില്‍ നടന്നുവരുന്നുണ്ട്. അതിനു പുറമേയാണ് പുതിയ മാനദണ്ഡങ്ങള്‍. പി.സി.ആര്‍ ഫലം പോസിറ്റീവ് ആണെങ്കില്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. കൈയില്‍ ബാൻഡ്​ ഘടിപ്പിക്കുകയും ചെയ്യും. വീട്ടിലോ താമസ സ്ഥലത്തോ ഐസലോഷന്‍ കാലയളവില്‍ കഴിയാവുന്നതാണ്. ഇടവേളക്ക്​ ശേഷമാണ്​ അബൂദബി അതിർത്തിയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപെടുത്തുന്നത്​.

വാക്‌സിൻ എടുത്തവർ കോവിഡ്​ പരിശോധന നടത്തി ഫലം ലഭിച്ചത്​ മുതൽ​ 14 ദിവസത്തേക്കാണ്​ അല്‍ ഹുസ്​ന്‍ ആപ്പില്‍ ഗ്രീന്‍ സ്​റ്റാറ്റസ് നിലനില്‍ക്കുന്നത്​. ഈ കാലയളവിന് ശേഷം വീണ്ടും പി.സി.ആർ പരിശോധന നടത്തിയില്ലെങ്കിൽ ഗ്രീൻ സ്​റ്റാറ്റസ്​ നഷ്​ടപ്പെടും.

Tags:    
News Summary - Restriction on entry to Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.