ദുബൈ: കോവിഡ് വീണ്ടും വ്യാപിച്ചതോടെ ദുബൈയിൽ കഴിഞ്ഞ മാസം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റമദാൻ വരെ ദീർഘിപ്പിക്കാൻ ദുരന്തനിവാരണ സമിതി തീരുമാനിച്ചു. ഏപ്രിൽ രണ്ടാം വാരത്തിലാണ് റമദാൻ തുടങ്ങുന്നത്. അത് വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. നിയന്ത്രണങ്ങൾ ഫലപ്രദമാെണന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ റമദാൻ വരെ തുടരാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ ചേർന്ന ദുബൈ ദുരന്തനിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്.
നിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ച് ദുബൈയിലെ ഭക്ഷണശാലകൾ രാത്രി ഒന്നിന് മുമ്പ് അടക്കണം. മദ്യശാലകളും പബ്ബുകളും തുറക്കരുത്. തിയറ്ററുകൾ, കായികകേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇൻഡോർ വേദികൾ എന്നിവയിൽ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രേവശിപ്പിക്കൂ. മാളുകളിലും സ്വകാര്യ ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും 70 ശതമാനം പേർക്ക് മാത്രമെ പ്രവേശനമുണ്ടാകൂ.
ഷാര്‍ജ: ഷാർജയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലും നഴ്സറികളിലും മാർച്ച് 25 വരെ 100 ശതമാനം വിദൂരപഠനം തുടരാൻ തീരുമാനം. നിലവിലെ ടേം അവസാനിക്കുന്നത് വരെയാണ് വിദൂരപഠനം. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റിയുടെയും (സ്പിയ) സഹകരണത്തോടെ ഷാര്‍ജയിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെൻറ് ടീമാണ് തീരുമാനമെടുത്തത്. ഓൺലൈൻ ക്ലാസ് നടക്കുന്ന കാലയളവില്‍, ഷാര്‍ജ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെൻറ് ടീമും സ്പിയയും കുട്ടികളുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചശേഷമായിരിക്കും അടുത്ത തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.