അബൂദബി: വലിയ വാഹനങ്ങൾക്കും തൊഴിലാളികളുമായി പോകുന്ന ബസുകൾക്കും ഈ മാസം രണ്ടു മുതൽ അബൂദബിയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണം. അബൂദബി പൊലീസ് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസഫ പാലം, അല്‍ മഖ്ത പാലം തുടങ്ങിയ ഇടങ്ങളിലടക്കമാണ് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെയാണ് നിയന്ത്രണം.
അഡ്നോകില്‍ അഞ്ചുവരെ നടക്കുന്ന അബൂദബി അന്താരാഷ്ട്ര പെട്രോളിയം എക്സിബിഷന് ആന്‍ഡ് കോണ്‍ഫറന്‍സിന്റെ (അഡിപെക് 2023) മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. പൊതു ശുചീകരണ കമ്പനികളുടെ വാഹനങ്ങള്‍ക്കും ചരക്കുനീക്ക വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ലെന്ന് അബൂദബി പൊലീസ് പറഞ്ഞു. ഗതാഗത നിയന്ത്രണം മികവുറ്റതാക്കാന്‍ സ്മാര്‍ട്ട് ഗതാഗത നിരീക്ഷണ സംവിധാനവും ട്രാഫിക് പട്രോളുകളും എല്ലാ പാതകളിലും ഏര്‍പ്പെടുത്തിയതായി ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മഹ്മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു. അഡിപെക് 2023ല്‍ 2200ലേറെ കമ്പനികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായി 54 പ്രമുഖ ഊര്‍ജ കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. ആഗോള കാലാവസ്ഥ, ഊര്‍ജ വെല്ലുവിളികളെ നേരിടുന്നതിനുള്ള മാര്‍ഗങ്ങളും പാരിസ്ഥിതിക സുസ്ഥിരതയും ഊര്‍ജ പരിവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതിനുള്ള ഡീ കാര്ബണൈസേഷന് ശ്രമങ്ങളും പ്രദർശനത്തിൽ ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.