ദുബൈ: ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസിന് മിന (മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക) മേഖലയിലെ റീട്ടെയിൽ ബിസിനസ് രംഗത്തെ പ്രവർത്തന മികവിനുള്ള അംഗീകാരമായി റീട്ടെയിൽമീ (RetailME) ഐകോൺസ് അവാർഡ് സമ്മാനിച്ചു. ദുബൈ ഡിപ്പാർട്മെൻറ് ഓഫ് ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ്-അലൈൻസ് ആൻഡ് പാർട്ണർഷിപ് സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈലിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ജോയ് ആലുക്കാസ് ജ്വല്ലറി ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ചടങ്ങിൽ സന്നിഹിതനായി.
റീട്ടെയിൽ ബിസിനസ് ബ്രാൻഡുകൾക്കുമാത്രമുള്ള ഈ പുരസ്കാരം ജ്വല്ലറിക്ക് ലഭിക്കുന്ന മറ്റൊരു അംഗീകാരമാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. തങ്ങളുടെ ബിസിനസ് മികച്ചതാക്കാൻ നടത്തിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഇത്തരം അവാർഡുകൾ.
ഈ മഹത്തായ ബഹുമതി ലഭിച്ചതിൽ സന്തോഷിക്കുന്നു. കർശന മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി. അവാർഡ് നേടിയ റീട്ടെയിൽ വ്യാപാരികൾ പുതുമയുള്ള ആശയങ്ങൾ പ്രാവർത്തികമാക്കുകയും മികച്ച നേതൃപാടവം പ്രകടിപ്പിച്ചതിനൊപ്പം അവരുടെ പാരമ്പര്യം തെളിയിച്ച് സ്ഥാപനത്തിെൻറ പ്രവർത്തന മേഖലകൾ വിപുലീകരിച്ചവരുമാണെന്ന് അവാർഡ് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ മുൻനിര റീട്ടെയിലർമാർ ആരാണെന്ന് ലോകത്തെ അറിയിക്കലാണ് ഈ അവാർഡിലൂടെ ലക്ഷ്യമിട്ടത്. ഒരു മുൻനിര ബ്രാൻഡ് എപ്പോഴും പുതുമകൾ തേടാനും അതിരുകൾക്കപ്പുറം സധൈര്യം മുന്നേറി സാധ്യതകൾക്ക് അടിത്തറ പാകാനും പ്രാപ്തിയുള്ളവരാണെന്ന് സംഘാടകർ അഭിപ്രായപ്പെടുന്നു . ഈ കാറ്റഗറിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള പുരസ്കാരമാണ് ജോയ് ആലുക്കാസിനെ തേടിയെത്തിയത്.
ഉപഭോക്താക്കൾക്ക് മികച്ച റീട്ടെയിൽ അനുഭവം സമ്മാനിക്കാൻ തങ്ങൾ പരിശ്രമിക്കുന്നു. ഈ അവാർഡ് പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. തങ്ങളുടെ എല്ലാ റീട്ടെയിൽ ഷോറൂമുകളും ഉപഭോക്താക്കൾക്ക് വ്യത്യസ്ത അനുഭവം നൽകാൻ കഴിയുന്ന രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രിയ ഉപഭോക്താക്കളോടും ബിസിനസ് പങ്കാളികളോടും മുഴുവൻ ടീമിനോടും ഈ നേട്ടത്തിൽ കടപ്പെട്ടിരിക്കുന്നുവെന്നും അവാർഡ് സ്വീകരിച്ചതിനുശേഷം സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.