യു.എ.ഇയിൽ 55 വയസ്​ കഴിഞ്ഞവർക്ക് റിട്ടയർമെൻറ്​ വിസ

ദുബൈ: 55 വയസ് പിന്നിട്ടവർക്ക് റിട്ടയർമെൻറ്​ വിസ പ്രഖ്യാപിച്ച്​ ദുബൈ. റിട്ടയർ ഇൻ ദുബൈ എന്ന പേരിൽ അഞ്ച്​ വർഷത്തേക്കാണ് വിസ. അപേക്ഷകർക്ക് മാസം 20,000 ദിർഹം വരുമാനമോ ദശലക്ഷം ദിർഹം സമ്പാദ്യമോ നിർബന്ധമാണ്. അല്ലെങ്കിൽ രണ്ട് ദശലക്ഷം ദിർഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാകണം.

ആരോഗ്യ ഇൻഷുറൻസും നിർബന്ധം. സമ്പാദ്യവും ഭൂസ്വത്തും ചേർത്താൽ രണ്ട് ദശലക്ഷം ദിർഹമിൽ കൂടുതലുള്ളവർക്കും വിസക്ക് അപേക്ഷിക്കാം. www.retireindubai.com എന്ന വെബ്സൈറ്റ് വഴി രാജ്യത്തിന് അകത്തുള്ളവർക്കും പുറത്തുള്ളവർക്കും വിസക്കായി അപേക്ഷ നൽകാം.

അപേക്ഷിക്കുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. വിസ അപേക്ഷ നിരസിച്ചാൽ 30 ദിവസത്തിനകം ഇൻഷുറൻസിനായി മുടക്കിയ തുക തിരിച്ചു നൽകും. അഞ്ചുവർഷം കൂടുമ്പോൾ ഓൺലൈൻ മുഖേന പുതുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.