അജ്മാൻ: അജ്മാൻ ഗവൺമെന്‍റ് ഇൻറർനാഷനൽ ചാരിറ്റി ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിൽ അജ്മാൻ ഉമർ ബിനുൽ ഖത്താബ് മസ്ജിദിൽ സംഘടിപ്പിച്ച റമദാൻ അജ്മാൻ പരിപാടി ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. 'റബ്ബിലേക്ക് മടങ്ങുക' വിഷയത്തിൽ ഷാർജ മസ്ജിദ് അൽ അസീസ് ഖത്തീബും പ്രഭാഷകനുമായ ഹുസൈൻ സലഫി പ്രഭാഷണം നടത്തി.
എല്ലാവരും അവധി എത്തിയാൽ ദൈവത്തിലേക്ക് മടങ്ങുമെന്നും ജീവിച്ചിരിക്കെത്തന്നെ ജീവിതവിശുദ്ധി കൈവരിച്ച് വിനയാന്വിതരായി പശ്ചാത്തപിച്ചു മടങ്ങുകയാണ് ബുദ്ധിയുള്ള വിശ്വാസികൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവശത അനുഭവിക്കുന്നവർക്കും അർഹരായവർക്കും സകാത്തും ദാനധർമവും എത്തിച്ചേരുന്നു എന്ന് ഓരോരുത്തരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷംസുദ്ദീൻ അജ്മാൻ മോഡറേറ്ററായിരുന്നു. റഫീഖ് ഹംസ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.