ഷാർജ: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ആർ.എസ്.സിയുടെ 30ാം വാർഷികം ‘ത്രൈവിങ് തേർട്ടീ’ ആറുമാസം നീളുന്ന വിവിധ പദ്ധതികൾക്ക് 17 കേന്ദ്രങ്ങളിൽ നടന്ന പ്രഖ്യാപന സമ്മേളനങ്ങളോടെ തുടക്കമായി. യു.എ.ഇ ത്രൈവ് സംഗമം എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റും മർകസ് ഗ്ലോബൽ സി.ഇ.ഒയുമായ സി.പി. ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു.
ഷാർജയിൽ നടന്ന സംഗമം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഓൺലൈനായി പ്രഖ്യാപിച്ചു. ആറുമാസ പദ്ധതികൾ ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലർ അവതരിപ്പിച്ചു. ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി സന്ദേശ പ്രഭാഷണം നടത്തി.
‘രിസാല ഓർബിറ്റ് ‘ സെഷൻ ആർ.എസ്.സി മുൻ ഗൾഫ് കൺവീനർ ഷമീം തിരൂർ നേതൃത്വം നൽകി. അബ്ദുൽഹകീം അണ്ടത്തോട്, സലാം മാസ്റ്റർ കാഞ്ഞിരോട്, കബീർ മാസ്റ്റർ, അഷ്റഫ് പാലക്കോട്, അഷ്റഫ് മന്ന, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, അബൂബക്കർ അസ്ഹരി തുടങ്ങിയവർ അഭിവാദ്യങ്ങൾ നേർന്നു. പി.കെ.സി. മുഹമ്മദ് സഖാഫി, മസൂദ് മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
നവംബറിൽ സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ 30ാം വാർഷികാഘോഷങ്ങൾ സമാപിക്കും. വാർഷികത്തിന്റെ ഭാഗമായി പ്രഫഷനലുകൾക്കും വിദ്യാർഥികൾക്കും വനിതകൾക്കുമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ആർ.എസ്.സി ദേശീയ ജനറൽ സെക്രട്ടറി ഹുസ്നുൽ മുബാറക് സ്വാഗതവും റാഷിദ് മൂർക്കനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.