റിയാദ്: കെ.എം.സി.സി വനിത വിങ്ങിെൻറ ഏഴാം വാർഷികത്തിന് പ്രഖ്യാപിച്ച വിവാഹ ധനസഹായം കൈമാറി. ഏഴു കുടുംബങ്ങളിലെ പാവപ്പെട്ട യുവതികളുടെ വിവാഹത്തിനാണ് ധനസഹായം നൽകുന്നത്. രണ്ടാംഘട്ട സഹായ വിതരണമാണ് ബത്തയിലെ അപ്പോളോ ഡിമോറൊ മിനി ഓഡിറ്റോറിയത്തിൽ നടന്നത്.
അർഹയായ യുവതിയുടെ കുടുംബത്തിനുള്ള സഹായം വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂരിന് കൈമാറി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സഫീർ തിരൂർ, വനിത വിങ് ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ നുസൈബ മാമു, വൈസ് പ്രസിഡൻറ് ഹസ്ബിന നാസർ, പ്രവർത്തക സമിതി അംഗം സാറ നിസാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.