ദുബൈ: മാധ്യമപ്രവർത്തകയും യു.എ.ഇയിലെ റേഡിയോ കേരളത്തിലെ അവതാരകയുമായ ലാവണ്യ(രമ്യാ സോമസുന്ദരം-41) നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്ത് സജീവമായിന്നു. ക്ലബ് എഫ്.എം, റെഡ് എഫ്.എം, യു എഫ്.എം, റേഡിയോ രസം തുടങ്ങിയ റേഡിയോ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ(അജിത് പ്രസാദ്)യാണ് ഭർത്താവ്. പിതാവ്: പരേതനായ സോമസുന്ദരം. മാതാവ്: ശശികല. മക്കൾ: വസുന്ധര, വിഹായസ്.
ആർ.ജെ ലാവണ്യയുടെ വേർപാടിൽ റേഡിയോ കേരളം ടീമംഗങ്ങൾ ദുഖം രേഖപ്പെടുത്തി. തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെൻറിലെ പൊതുദർശനത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.