റോഡ്​ മുറിച്ചുകടക്കു​​േമ്പാൾ സൂക്ഷിക്കൂ.. ജീവന്‍ പോകാം അല്ലെങ്കില്‍   പൊലീസ് പിടി വീഴാം

അജ്മാന്‍: അജ്മാനിലെ  റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ സൂക്ഷിക്കുക, സീബ്രാലൈനിലുടെയാണ് കുറുകെ  കടക്കുന്നതെന്ന് ഉറപ്പ് വരുത്തുക. എളുപ്പം നോക്കി റോഡ്‌ മുറിച്ച് കടക്കുമ്പോള്‍ നിങ്ങളെ കാത്ത് പൊലീസ്  നില്‍ക്കുന്നുണ്ടാകും. കനത്ത പിഴയും ലഭിക്കും. അജ്മാന്‍ ടൗണിലെ പ്രധാന പാതകളിലാണ് കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പിഴ ലഭിച്ചത്. 
ടൗണിലെ പാതകളില്‍ കുറുകെ കടക്കുന്നതിനായി നിര്‍ദേശിക്കപ്പെട്ട വഴിയിലൂടെയല്ലാതെ കടക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍  പിഴ ലഭിക്കുന്നത്. 

ജനത്തിരക്കുള്ള  ഈ പ്രദേശങ്ങളില്‍ നിരവധി അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ്‌ പൊലീസ് ഈ പാതകളില്‍ കമ്പി വേലികള്‍ തീര്‍ത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 
എന്നാല്‍ ചില പഴുതുകള്‍ ഉപയോഗപ്പെടുത്തി റോഡു മുറിച്ചുകടക്കാന്‍ ശ്രമിച്ചവരാണ് പിഴയൊടുക്കേണ്ടി വന്നവര്‍. ഇത്തരത്തില്‍ പിടിയിലായവര്‍ക്ക് 400 ദിര്‍ഹത്തോളമാണ് പിഴ ലഭിച്ചത്.  കഴിഞ്ഞ മാസം വരെ 200  ദിര്‍ഹം പിഴയായിരുന്നു ഇത്തരം നിയമലംഘനങ്ങള്‍ക്ക് എങ്കില്‍    ഈ മാസം ഒന്നു മുതല്‍ ഇരട്ടിയാണ്.   അലക്ഷ്യമായി  റോഡു കുറുകെ കടന്നത്‌ വഴി ഈ മേഖലയില്‍ നിരവധി പേര്‍ക്ക്  അപകടം  സംഭവിച്ചിരുന്നു. അപകടങ്ങളെ കുറിച്ച് പൊലീസ് നിരവധി തവണ മുന്നറിയിപ്പും നല്‍കിയിരുന്നു. 

എന്നിരുന്നാലും അല്‍പ നേരത്തെ സമയ ലാഭം നോക്കി റോഡ്‌ മറികടക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ ധനനഷ്​ടം സംഭവിക്കുന്നത്. അജ്മാന്‍ നഗരത്തിന്‍റെ തിരക്ക് കൂടിയ മേഖലകളിലെ പാതകളിലാണ് നിയമലംഘകരെ പിടികൂടാന്‍ പൊലീസ് പതിയിരിക്കുന്നത്.  മലയാളികടക്കമുള്ള നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇങ്ങിനെ പിഴ ലഭിച്ചത്. 

Tags:    
News Summary - road safety uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.