‘അപകട രഹിത വേനല്‍ക്കാലം’: റാസല്‍ഖൈമയില്‍ പ്രചാരണം തുടങ്ങി

റാസല്‍ഖൈമ: റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി റാസല്‍ഖൈമയില്‍ ആഭ്യന്തര മന്ത്രാലയത്തി​​​െൻറ ആഭിമുഖ്യത്തില്‍ പ്രചാരണം തുടങ്ങി. ‘അപകട രഹിത വേനല്‍ക്കാലം’ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തി​​​െൻറ ഉദ്ഘാടനം ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്ത് റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി നിര്‍വഹിച്ചു. 

അറബിക്, ഇംഗ്ളീഷ്, ഉറുദു ഭാഷകളില്‍ 25,000ത്തോളം ലഘുലേഖകള്‍ പ്രചാരണ കാലയവളില്‍ വിതരണം ചെയ്യുമെന്ന് മുഹമ്മദ് സഈദ് പറഞ്ഞു. ഷോപ്പിങ്​ മാളുകള്‍, സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രത്യേക ഗതാഗത ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. എല്ലാ വിഭാഗം ജനങ്ങളും റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അഹമ്മദ് സഈദ് അല്‍ നഖ്ബി തുടങ്ങി വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പ്രചാരണ പരിപാടിയില്‍ പങ്കാളികളായി.

Tags:    
News Summary - road safety-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.