ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വേഗ പരിധി കുറച്ചു

ഷാര്‍ജ: ഉമ്മുല്‍ഖുവൈന്‍- ഫലാജ് അല്‍ മുല്ല റോഡായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍  വേഗപരിധി കുറച്ചു. മണിക്കൂറില്‍ 100 കീലോമീറ്റര്‍ അനുവദിച്ചിരുന്നത് 80 ആയിട്ടാണ് കുറച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ മുമ്പ് അനുവദിച്ചിരുന്ന 20 കീലോമീറ്റര്‍ ആനുകൂല്യം തുടരും. അതായത് മുമ്പ് മണിക്കൂറില്‍ ആനുകൂല്യമടക്കം 120 ആയിരുന്നു വേഗത. ഇനിമുതല്‍ അത് 100ല്‍ ഒതുങ്ങും. വേഗസൂചി 101ല്‍ എത്തിയാല്‍ റഡാറോ പൊലീസോ പിടികൂടി പിഴ നല്‍കും. 

വാഹനാപകട മരണങ്ങള്‍ കൂടുതലായി നടക്കുന്നത് ഈ റോഡിലായത് കാരണമാണ് നടപടി. റോഡി​​​െൻറ ഇരു ദിശകളിലും നിയമം ബാധകമാണ്. ആഗസ്​റ്റ്​ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരികയെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൂടുതല്‍ പോലീസുകാരുണ്ടാകും. റോഡ് ഉപയോക്താക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കി അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടുന്നതെല്ലാം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - road safety uae gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.