റാസൽഖൈമ: വർണശബളമായ ചടങ്ങുകളോടെ റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ അന്താരാഷ്ട്ര ശിശുദിനം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബലൂണുകളും പ്ലക്കാർഡുമേന്തി കുട്ടികൾ നടത്തിയ ശിശുദിനറാലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ലോകം ഒരു കുടക്കീഴിൽ എന്ന ആശയമുയർത്തി വിവിധ ദേശക്കാരായ കുട്ടികൾ അവരുടെ പാരമ്പര്യ വസ്ത്രമണിഞ്ഞ് റാലിയിൽ പങ്കെടുക്കുകയും അവരവരുടെ ഭാഷയിൽ ആശംസകൾ പറയുകയും ചെയ്തത് ഏറെ ആകർഷകമായി.
കോവിഡ് കാലമായതിനാൽ ഏറെക്കാലമായി വീടിനുള്ളിൽ ഒതുങ്ങിയിരുന്ന കുട്ടികൾ ഏറെ ആവേശത്തോടെ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടിക്കാലത്തെ സൗഭാഗ്യങ്ങൾ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള പാവപ്പെട്ട കുട്ടികളിലും ബാല്യത്തിെൻറ അവകാശങ്ങളും സൗഭാഗ്യങ്ങളും എത്തിക്കാൻ ശ്രമിക്കണമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദലി യഹ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.