ദുബൈ: ബസ്ദുരന്തത്തിൽ മരിച്ച മറ്റുള്ള ഇന്ത്യക്കാരുടെയെല്ലാം മൃതദേഹങ്ങൾ നാട്ടിലെ ത്തിച്ച് സംസ്കരിക്കുേമ്പാൾ രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള റോഷ്നി മുൽചന്ദാ നി അവർ ഏറെ ഇഷ്ടപ്പെട്ടിരുന്ന ദുബൈ നഗരത്തിൽ തന്നെ അന്ത്യവിശ്രമം കൊള്ളും. മോഡലിങ് രംഗത്ത് ഏറെ ശ്രദ്ധേയയായ റോഷ്നി പാം ജുമേറയിലെ പഞ്ച നക്ഷത്ര ഹോട്ടലിെൻറ മാർക്കറ്റിങ് വിഭാഗം ഉദ്യോഗസ്ഥയായിരുന്നു. നേരത്തേ ഗൾഫ് ന്യൂസ് പത്രത്തിൽ ഇേൻറൺഷിപ്പും ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ ഏറെ ഫോളോവർമാരുള്ള ഇവർ സലാലയിൽ ഇൗദ് അവധി ചെലവിടുവാനാണ് ബന്ധുവായ വിക്രം ജവഹറിനും കൂട്ടുകാർക്കുമൊപ്പം പോയത്. സലാലയിൽ നിന്ന് എടുത്ത അവസാന ചിത്രം നേരമായിനി വീട്ടിലേക്ക് മടങ്ങാൻ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരുന്നു. നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തിൽ ജബൽ അലി ശ്മശാനത്തിലാണ് അന്തിമ സംസ്കാരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.