ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബുക്ടെസ്റ്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പ്രവാചകരുടെ ജീവിത ദർശനങ്ങൾ അറിയുക, പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ചരിത്രവായന വളര്‍ത്തുക എന്നിവയിലാണ് ബുക്ടെസ്റ്റ് പ്രധാനമായും ഊന്നൽ നൽകുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. പുസ്തകത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് സെപ്റ്റംബർ 14 മുതല്‍ ഒക്ടോബർ 15 വരെ http: //www. booktest.rsconline.org/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവർക്ക് ഒക്ടോബർ 20, 21 തീയതികളിൽ നടക്കുന്ന ഫൈനല്‍ പരീക്ഷയിൽ പങ്കെടുക്കാം.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി രചിച്ച് ഐ.പി.ബി പ്രസിദ്ധീകരിച്ച ‘മുഹമ്മദ് നബി (സ്വ)’ (മലയാളം), ‘ദി ഗൈഡ് ഈസ് ബോൺ’ (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്ടെസ്റ്റ് നടക്കുന്നത്. ജി.സി.സി രാജ്യങ്ങൾക്കുപുറമെ യൂറോപ്, ആഫ്രിക്ക, നോർത്ത് അമേരിക്കൻ രാജ്യങ്ങളിലടക്കം പ്രത്യേകം തയാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴിയും നേരിട്ടും ഒരു ലക്ഷം വായനക്കാരിലേക്ക് ബുക്ടെസ്റ്റ് സന്ദേശം എത്തിക്കും. രജിസ്ട്രേഷൻ: www.booktest.rsconline.org. ഫോൺ: 971 553902337, 971 561387558.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.