ന​ട​പ്പാ​ത​ക​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ആ​ർ.​ടി.​എ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ന​ട​പ്പാ​ത​ക​ളി​ലും റോ​ഡു​ക​ളി​ലും ആ​ർ.​ടി.​എ പ​രി​ശോ​ധ​ന

ദു​ബൈ: എ​മി​​റേ​റ്റ​റി​ലെ ന​ട​പ്പാ​ത​ക​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വി​ക​സി​ച്ചു​വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളും ഫ്രീ ​സോ​ണു​ക​ളും അ​ട​ക്കം 698 ഏ​രി​യ​ക​ളി​ൽ​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ ആ​ദ്യ​ത്തി​ൽ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വ​ഴി ദു​ബൈ​യു​ടെ മ​നോ​ഹാ​രി​ത​യും സു​സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. റോ​ഡു​ക​ളു​ടെ​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​ടെ​യും സ്ഥി​തി​യും വി​ല​യി​രു​ത്തു​ന്നു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലും വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യു​മാ​ണ്​ പ​രി​ശോ​ധ​ന​ക​ളും കാ​മ്പ​യി​നു​ക​ളും ഒ​രു​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി​യി​ലെ ‘റൈ​റ്റ്​ ഓ​ഫ്​ വേ’ ​ഡ​യ​റ​ക്ട​ർ ബാ​സി​ൽ ഇ​ബ്രാ​ഹീം സ​ആ​ദ്​ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തു​ന്ന വി​വ​ര​ങ്ങ​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​വി​ധാ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്നു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​യ​മം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ അ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ന​ട​പ്പാ​ത​ക​ളി​ലും റോ​ഡു​ക​ളി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​സ്തു​ക്ക​ൾ, നി​ർ​മാ​ണ മാ​ലി​ന്യ​ങ്ങ​ൾ, സു​ര​ക്ഷാ വേ​ലി​ക​ളു​ടെ മാ​ന​ദ​ണ്ഡം, പാ​ത​ക​ളി​ലെ​യും ക്രോ​സി​ങ്ങു​ക​ളി​ലെ​യും സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക​ളി​ൽ ഉ​ൾ​പ്പെ​ടും. അ​തോ​ടൊ​പ്പം ന​ട​പ്പാ​ത​ക​ളി​ൽ സ്കൂ​ട്ട​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തും റോ​ഡ്​ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ ത​ട​സ്സ​മാ​കു​ന്ന രീ​തി​യി​ൽ പ​ച്ച​പ്പ്​ നി​റ​യു​ന്ന​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടും.

Tags:    
News Summary - RTA Inspection on Pavements and Roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.