ദുബൈ: ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ജീവനക്കാർക്ക് പരിചയപ്പെടുത്താൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആസ്ഥാനത്ത് മെറ്റാവേഴ്സ് ലാബ് ഒരുക്കി. ആറു കമ്പനികളുമായി സഹകരിച്ചാണ് ലാബിന് തുടക്കമിട്ടിരിക്കുന്നത്.
ലോകത്തിലെ എറ്റവും മികച്ച സാേങ്കതികവിദ്യ ഉപയോഗപ്പെടുത്തുന്ന നഗരമെന്ന നിലയിലെ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
ത്രീഡി സൊലൂഷൻസ്, വെർച്വൽ, ഓഗ്മെന്റഡ്, മിക്സഡ് റിയാലിറ്റി, നിർമിത ബുദ്ധി, ഗെയിമിങ്, സമൂഹമാധ്യമങ്ങൾ, നോൺ ഫാൻജ്യബ്ൾ ടോക്കൺസ് തുടങ്ങിയവയെല്ലാം ലാബിൽ പരിചയപ്പെടുത്തി.
മൂന്നുദിവസം നീണ്ട പരിപാടിയിലൂടെ നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ ടെക്നോളജി സ്ട്രാറ്റജി ഡയറക്ടർ മൂസ അൽ റഈസി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി അറബിയിലും ഇംഗ്ലീഷിലും ശിൽപശാലകളും ഒരുക്കിയിരുന്നു.
ആർ.ടി.എക്ക് കീഴിലെ വിവിധ വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും നിരവധി ജീവനക്കാർ പദ്ധതി ഉപയോഗപ്പെടുത്തി.
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും മെറ്റാവേഴ്സ് അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന് തങ്ങളുടേതായ ആശയങ്ങൾ പരിപാടിയിൽ പങ്കുവെച്ചു.
ഏറ്റവും നൂതനമായ ആശയങ്ങൾ നടപ്പിലാക്കി ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിന് ആർ.ടി.എ വലിയ പരിഗണനയാണ് നൽകി വരുന്നത്.
ഇതിന്റെ ഭാഗമായാണ് മെറ്റാവേഴ്സ് ലാബ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.