ദുബൈ: റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നാല് പുതിയ ബസ് റൂട്ടുകൾ കൂടി തുറക്കുന്നു. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റൂട്ട് 18, 19, എഫ് 29, ഡി.ഡബ്ല്യു.സി 1 എന്നിവയാണ് പുതിയ റൂട്ടുകൾ. അൽ നഹ്ദ 1ൽനിന്ന് മുഹൈസിന 4ലേക്കാണ് റൂട്ട് 18 ബസ് സർവിസ് നടത്തുക. 20 മിനിറ്റിന്റെ ഇടവേളയിലായിരിക്കും സർവിസ്.
അൽ നഹ്ദ 1ൽനിന്ന് ഖിസൈസിലേക്കാണ് റൂട്ട് 19. തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവേളയിൽ ഈ ബസും സർവിസ് നടത്തും. മെട്രോ സ്റ്റേഷനിലേക്കുള്ള സർവിസാണ് എഫ് 29. അൽവസ്ൽ റോഡിൽ നിന്ന് എക്വിറ്റി മെട്രോ സ്റ്റേഷനിലേക്ക് 20 മിനിറ്റ് ഇടവേളയിൽ ഈ ബസ് ഓടും.
അൽ മക്തൂം ഇന്റർനാഷനൽ വിമാനത്താവളത്തിലേക്കാണ് ഡി.ഡബ്ല്യു.സി 1 ബസ് സർവിസ് നടത്തുന്നത്. ഇബ്നുബത്തൂത്ത സ്റ്റേഷനിൽനിന്നാണ് ഈ ബസ് പുറപ്പെടുന്നത്. എക്സ്പോ 2020 മെട്രോ സ്റ്റേഷൻ വഴിയാണ് ഈ ബസിന്റെ യാത്രയെന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകും. ദിവസവും 30 മിനിറ്റ് ഇടവിട്ടാണ് സർവിസ്. 24 മണിക്കൂറും സർവിസുണ്ടാകും. എക്സ്പോ സ്റ്റേഷനിലേക്ക് അഞ്ച് ദിർഹമും ഇബ്നുബത്തൂത്തയിലേക്ക് 7.50 ദിർഹമുമാണ് നിരക്ക്. ഡിസംബർ 20 വരെയായിരിക്കും ഈ സർവിസ്.
എഫ് 10 ബസുകൾ ഇനിമുൽ സഫാരി പാർക്ക് വരെ ഓടും.
എഫ് 20 അൽ സഫ മെട്രോ സ്റ്റേഷനിലത്തുകയും അൽ വാസൽ റോഡിലൂടെ കടന്നുപോകുകയും ചെയ്യും.
എഫ് 30 ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്ക് നീട്ടി
എഫ് 32 മദോണിലേക്ക് നീട്ടി
എഫ് 50 ഡി.ഐ.പിയിലേക്ക് നീട്ടി. ഖലീജ് ടൈംസിലൂടെ പോകും
എഫ് 53 ദുബൈ ഇൻഡസ്ട്രിയിൽ സിറ്റിയിലേക്ക് നീട്ടി
എഫ് 55 എക്സ്പോ മെട്രോ സ്റ്റേഷനിലേക്ക് നീട്ടി
11 A, 5, 12, 15, 17, 21, 24, 30, 32C, 44, 50, 55, 61, 63E, 64, 66, 67, 84, 91, 95A, 96, 310, 320, C01, C04, C09, C18, C26, C28, DWC1, E16, E400, E411, F01, F15, F26, F20, F21, F29, F33, F47, F48, J01, N55, X25, X64, X92, and X94.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.