ദുബൈ: ബാക് ടു സ്കൂൾ സംരംഭത്തിന്റെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നിർധന കുടുംബത്തിലെ കുട്ടികൾക്ക് സ്കൂൾ ബാഗുകൾ ഉൾപ്പെടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എമിറേറ്റ്സ് റെഡ് ക്രസന്റ്, ദുബൈ പൊലീസിന്റെ ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഡിപാർട്ട്മെന്റ്, ദുബൈ മെട്രോ, ട്രാം ഓപറേറ്റർ കിയോലിസ് എം.എച്ച്.ഐ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബാഗുകൾ, ഡ്രോയിങ് ബുക്കുകൾ, എഴുതാനുള്ള പുസ്തകങ്ങൾ, പെൻസിലുകൾ, പേനകൾ, സ്കെയിലുകൾ തുടങ്ങിയവ കുട്ടികൾക്ക് സമ്മാനിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ബാക് ടു സ്കൂൾ സംരംഭത്തിലൂടെ എമിറേറ്റിലുടനീളം നിർധന വിദ്യാർഥികൾക്ക് വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് പഠനോപകരണങ്ങളും മറ്റ് സഹായങ്ങളും വിതരണം ചെയ്തുവരുന്നുണ്ട്. ആഗസ്റ്റ് 28നാണ് യു.എ.ഇയിൽ സ്കൂളുകൾ തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.