1400 മെ​ട്രോ ട്രി​പ്, 700 അ​ധി​ക ടാ​ക്സി; ലോ​ക​ക​പ്പി​നൊ​രു​ങ്ങി ആ​ർ.​ടി.​എ

ദുബൈ: ലോകകപ്പിനെത്തുന്നവരുടെ തിരക്ക് മുന്നിൽക്കണ്ട് ഒരുക്കങ്ങളുമായി ദുബൈ ഗതാഗത വകുപ്പ് (ആർ.ടി.എ). ദിവസവും 1400 മെട്രോ ട്രിപ്പുകളും 700 അധിക ടാക്സി സർവിസുകളും നടത്തുമെന്ന് ആർ.ടി.എ അറിയിച്ചു. 60 പൊതുഗതാഗത ബസുകൾ അധികമായി ഓടും. മണിക്കൂറിൽ 1200 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രീതിയിൽ മൂന്ന് ജലഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തും.

ഫാൻ സോണിലേക്കും ഫാൻ ഫെസ്റ്റിലേക്കും എത്തുന്നവർക്ക് സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ സർവിസ് ഏർപ്പെടുത്തിയത്. നിലവിലെ 11,310 ടാക്സികൾക്കു പുറമെയാണ് 700 ടാക്സി കൂടുതൽ ഓടുന്നത്. ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടക്കുന്ന ദുബൈ ഹാർബർ ലക്ഷ്യമിട്ടാണ് ജലഗതാഗത സംവിധാനം ശക്തമാക്കിയത്. ബ്ലൂ വാട്ടേഴ്സ് ഐലൻഡിൽനിന്ന് ബോട്ടിൽ ദുബൈ ഹാർബറിലെത്തി കളി കാണാം. 25 ദിർഹം മുതൽ 35 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാൻ പൊലീസും ആർ.ടി.എയും പ്രത്യേക സംവിധാനമൊരുക്കുന്നുണ്ട്. ദുബൈ മീഡിയ സിറ്റി, ബറസ്തി, സീറോ ഗ്രാവിറ്റി എന്നിവിടങ്ങളിലെ ഫാൻ സോണുകളിലെത്തുന്നവർക്കും ആർ.ടി.എയുടെ സഹായമുണ്ടാകും.

ലോകകപ്പ് യാത്രക്കാരുടെ ഷട്ടിൽ വിമാന സർവിസ് നടക്കുന്ന ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലേക്ക് പ്രത്യേക ബസുകൾ സർവിസ് നടത്തും. ഇതിനു പുറമെ, വിമാനത്താവളത്തിനും എക്സ്പോ മെട്രോ സ്റ്റേഷനുമിടയിൽ എഫ്-55 നമ്പർ ബസ് സർവിസ് നടത്തും.പുലർച്ച അഞ്ചു മുതൽ രാത്രി 12 വരെ 30 മിനിറ്റ് ഇടവേളയിലായിരിക്കും സർവിസ്. ഈ റൂട്ടിൽ രാത്രി 10 മുതൽ പുലർച്ച അഞ്ചു വരെ എൻ-55 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.