ദുബൈ ടാക്​സി കോർപറേഷ​െൻറ സ്​കൂൾ ബസ്​ 

സ്​കൂൾ ബസുകളുടെ എണ്ണം കൂട്ടി ആർ.ടി.എ

ദുബൈ: പുതിയ അധ്യയനവർഷം തുടങ്ങുന്നതിന്​ മുന്നോടിയായി സ്​കൂൾ ബസുകളുടെ എണ്ണം വർധിപ്പിച്ച്​ ആർ.ടി.എയുടെ ദുബൈ ടാക്​സി കോർപറേഷൻ. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ കൂടുതൽ കുട്ടികളെ സുരക്ഷിതമായി സ്​കൂൾ ബസുകളിൽ വിദ്യാലയങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണിത്​. സ്​കൂൾ ബസുകളിൽ 50 ശതമാനം കുട്ടികളെ മാത്രമാണ്​ അനുവദിക്കുന്നത്​. ഈ സാഹചര്യത്തിൽ കൂടിയാണ്​ ബസുകളുടെ എണ്ണം വർധിപ്പിച്ചത്​. 7300 കുട്ടികളാണ്​ സ്​കൂൾ ബസുകളിൽ യാത്രക്ക്​ രജിസ്​റ്റർ​ ചെയ്​തത്​.

ദുബൈയിലെ 22 സ്​കൂളുകളുമായി ദുബൈ ടാക്​സി കോർ​പറേഷന്​ കരാറുണ്ട്​. കോവിഡ്​ മുൻകരുതൽ നിർദേശങ്ങൾ പൂർണമായി പാലിച്ചാണ്​ ബസുകൾ സർവിസ്​ നടത്തുന്നതെന്ന്​ ഡി.ടി.സി സി.ഇ.ഒ മൻസൂർ റഹ്​മ അൽ ഫലാസി പറഞ്ഞു. മികച്ച പരിശീലനം ലഭിച്ച ഡ്രൈവർമാരെയും ജീവനക്കാരെയുമാണ്​ ബസുകളിൽ നിയോഗിക്കുന്നത്​. അടിയന്തര സാഹചര്യം നേരിടാൻ പരിശീലനം അവർക്ക്​ നൽകിയിട്ടുണ്ട്​. ദുബൈ ആംബുലൻസ്​ സർവിസ്​ കോർപറേഷനുമായി സഹകരിച്ച്​ പ്രഥമ ശുശ്രൂഷയിൽ​ പരിശീലനം നൽകിയിരുന്നു.

വിദ്യാർഥികളെ നിരീക്ഷിക്കാൻ ഹൈടെക് ഉപകരണങ്ങൾ ബസുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. കാമറ, സെൻസർ, എമർജൻസി ബട്ടൺ, ജി.പി.എസ്​ ട്രാക്കിങ്​ സംവിധാനം, റേഡിയോ ഫ്രീക്വൻസി ഐഡൻറി​ഫിക്കേഷൻ സംവിധാനം തുടങ്ങിയവ വാഹനത്തിലുണ്ട്​.

Tags:    
News Summary - RTA to increase number of school buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.